SignIn
Kerala Kaumudi Online
Saturday, 27 July 2024 9.40 AM IST

സഞ്ജുവിന് വീണ്ടും സ്വാഗതം, ഏകദിന ക്രിക്കറ്റ് ടീമിലേക്ക് അവസരം നൽകി ബി.സി.സി.ഐ

sanju

മുംബയ് : ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പട്ടിരുന്ന മലയാളി താരം സഞ്ജു സാംസണിന് വീണ്ടും ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിലേക്ക് അവസരം നൽകി ബി.സി.സി.ഐ. അടുത്തമാസം നടക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് സഞ്ജു അവസാനമായി ഏകദിനം കളിച്ചത്. തുടർന്ന് അയർലാൻഡിനെതിരായ ട്വന്റി-20യിലും ടീമിലുണ്ടായിരുന്നു. പിന്നീടാണ് ലോകകപ്പിൽ നിന്ന് തഴയപ്പെട്ടത്.

സൂപ്പർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കൊഹ്‌ലിയും പര്യടനത്തിലെ ഏകദിന , ട്വന്റി-20 പരമ്പരകൾക്കില്ല. ടെസ്റ്റിൽ ഇരുവരും മടങ്ങിയെത്തും. ഏകദിനത്തിൽ കെ.എൽ രാഹുലാണ് ഇന്ത്യയെ നയിക്കുക. ട്വന്റി-20യിൽ സൂര്യകുമാറാണ് നായകൻ. ഏകദിന ടീമിലേക്ക് രജത് പാട്ടീദാറിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏകദിനത്തിൽ രാഹുലിനെ വിക്കറ്റ് കീപ്പർ ക്യാപ്ടനായും സഞ്ജുവിനെ രണ്ടാം വിക്കറ്റ് കീപ്പറായുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. റിതുരാജ് ഗെയ്‌ക്ക്‌വാദ്, സായ് സുദർശൻ,തിലക് വർമ്മ,റിങ്കു സിംഗ്,തുടങ്ങിയ തുവതാരങ്ങളും ഇ‌ടം പിടിച്ചിട്ടുണ്ട്. ട്വന്റി-20 ടീമിലേക്ക് ശുഭ്മാൻ ഗില്ലിനെയും രവീന്ദ്ര ജഡേജയേയും മുഹമ്മദ് സിറാജിനെയും തിരിച്ചുവിളിച്ചിട്ടുണ്ട്. ഷമിയെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫിറ്റ്നെസ് ടെസ്റ്റിന് ശേഷമേ അന്തിമതീരുമാനമുണ്ടാകൂ. ജസ്പ്രീത് ബുംറ ടെസ്റ്റിൽ വൈസ് ക്യാപ്ടനായി തിരിച്ചെത്തിയിട്ടുണ്ട്. റിതുരാജിനും ടെസ്റ്റിലേക്ക് ക്ഷണം ലഭിച്ചു.

ഇന്ത്യൻ ടീമുകൾ

ടെസ്റ്റ് :രോഹിത് ശർമ്മ(ക്യാപ്ടൻ),ശുഭ്മാൻ ഗിൽ,യശ്വസി ജയ്സ്വാൾ,വിരാട് കൊഹ്‌ലി,ശ്രേയസ് അയ്യർ,റിതുരാജ് ഗെയ്ക്ക്‌വാദ്, ഇഷാൻ കിഷൻ,കെ.എൽ രാഹുൽ,അശ്വിൻ,ജഡേജ,ശാർദൂൽ,സിറാജ്,മുകേഷ്,ഷമി,ബുംറ,പ്രസിദ്ധ് കൃഷ്ണ.

ഏകദിനം : റിതുരാജ് ഗെയ്ക്ക്‌വാദ്, സായ് സുദർശൻ,തിലക് വർമ്മ,രജത് പാട്ടീദാർ,റിങ്കു സിംഗ്,ശ്രേയസ് അയ്യർ,കെ.എൽ രാഹുൽ (ക്യാപ്ടൻ),സഞ്ജു സാംസൺ,അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ,കുൽദീപ് യാദവ്,യുസ്‌വേന്ദ്ര ചഹൽ,മുകേഷ് കുമാർ,ആവേശ് ഖാൻ,അർഷ്ദീപ് സിംഗ്,ദീപക് ചഹർ,

ട്വന്റി-20 : യശ്വസി ജയ്സ്വാൾ,ശുഭ്മാൻ ഗിൽ,റിതുരാജ് ഗെയ്ക്ക്‌വാദ്, തിലക് വർമ്മ,സൂര്യകുമാർ യാദവ് (ക്യാപ്ടൻ),റിങ്കു സിംഗ്,ശ്രേയസ് അയ്യർ,ഇഷാൻ കിഷൻ,ജിതേഷ് ശർമ്മ,ജഡേജ,വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്,കുൽദീപ് യാദവ്,സിറാജ്,അർഷ്ദീപ് സിംഗ്,ദീപക് ചഹർ,മുകേഷ് കുമാർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SANJU
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.