SignIn
Kerala Kaumudi Online
Saturday, 27 July 2024 9.08 AM IST

പ്രഭുവിന്റെ മകൾ ഐശ്വര്യയ്ക്ക് രണ്ടാം വിവാഹം

വരൻ സംവിധായകൻ ആദിക് രവിചന്ദ്രൻ

ss

പ്രശസ്ത തമിഴ് നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യ രണ്ടാം വിവാഹത്തിന്. ഹിറ്റ് ചിത്രം മാർക്ക് ആന്റണിയുടെ സംവിധായകൻ ആദിക് രവിചന്ദ്രനുമായി ഡിസംബർ 15 ന് വിവാഹം നടക്കും. ഏറെ നാളായി ഐശ്വര്യ പ്രഭുവും ആദിക്കും അടുത്ത സുഹൃത്തുക്കളാണ്. ഈ സൗഹൃദമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുന്നത്. 2009 ൽ ആയിരുന്നു എെശ്വര്യയുടെ ആദ്യ വിവാഹം. പ്രഭുവിന്റെ അനിയത്തി തൻമൊഴിയുടെ മകൻ കൂനാൽ ആയിരുന്നു വരൻ. വളരെ ആഘോഷപൂർവ്വം നടന്ന വിവാഹമായിരുന്നു. എന്നാൽ ചില കുടുംബ പ്രശ്നങ്ങളെ തുടർന്ന് ആ ബന്ധം വിവാഹ മോചനത്തിൽ കലാശിക്കുകയായിരുന്നു. അധികം വൈകാതെ ഐശ്വര്യ തന്റെ പ്രിയപ്പെട്ട ബേക്കിംഗ് ബിസിനസ് ഏറ്റെടുക്കുകയും ചെയ്തു. സ്വന്തമായി കേക്ക് ഉണ്ടാക്കി വിൽക്കുകയാണ് താരപുത്രി. ബിസിനസിൽ വിജയകരമായി മുന്നോട്ടു പോകുമ്പോഴാണ് ഐശ്വര്യ പുതുവജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. അതേ സമയം ആദിക് സംവിധാനം ചെയ്ത മാർക്ക് ആന്റണി 100 കോടി കളക്ഷൻ നേടി ബ്ലോക്ക് ബസ്റ്റർ ഹിറ്റായി മാറിയിരുന്നു.

വിശാൽ, എസ്.ജെ. സൂര്യ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 71.58 കോടിയും വിദേശത്തു നിന്ന് 19 കോടി രൂപയും നേടിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.