തിരുവനന്തപുരം: കേരള സന്തോഷ് ട്രോഫി ടീം മുൻ ക്യാപ്ടനും കെ.എസ്.ആർ.ടി.സി ഡി.ടി.ഒയുമായിരുന്ന പാറ്റൂർ ടി.സി 13 / 324 ശ്രീജിത്തിൽ ജി. ബാലകൃഷ്ണൻനായർ (91) നിര്യാതനായി. മികച്ച ഡിഫൻഡറായിരുന്ന ബാലകൃഷ്ണൻനായർ 1956 മുതൽ 62 വരെ കേരള ടീമിന്റെ ക്യാപ്ടനായിരുന്നു. തിരു- കൊച്ചി ഫുട്ബാൾ ടീമിനേയും നയിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫി ടീമിൽ പത്തുവർഷം കളിച്ചു. ജി.വി. രാജ ട്രോഫി ഉൾപ്പടെയുള്ള ടൂർണമെന്റുകളിൽ കെ.എസ്.ആർ.ടി.സി ടീമിനെ നയിച്ചു. ശ്രീലങ്കയിൽ പര്യടനം നടത്തിയ ടീമിനെ നയിച്ചതും ബാലകൃഷ്ണൻനായരായിരുന്നു.
ഭാര്യ: രാധമ്മ (റിട്ട. ലോക്കൽ ഫണ്ട് ഓഡിറ്റ് ). മക്കൾ: ശ്രീലേഖ, ശ്രീലത (അദ്ധ്യാപിക), ശ്രീകുമാർ (ചാർട്ടേർഡ് അക്കൗണ്ടന്റ് ഓഫീസ്). വേണുകുമാർ (റിട്ട. സി.ടി.സി.ആർ.ഐ), ജയൻ (റിട്ട. എയർഫോഴ്സ്), രാധിക. സംസ്കാരം ശാന്തികവാടത്തിൽ നടന്നു. സഞ്ചയനം: ചൊവാഴ്ച രാവിലെ 8.30 ന്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |