തിരുവനന്തപുരം : കേരളാ യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റിൽ എസ്.എൻ.സി പുനലൂരിന്റെ വലിയ വെല്ലുവിളി മറികടന്ന് കാര്യവട്ടം സായ് എൽ.എൻ.സി.പി.ഇ ഓവറോൾ ചാമ്പ്യൻമാരായി.തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയം വേദിയായ മീറ്റിൽ 149 പോയിന്റ് നേടിയാണ് എൽ.എൻ.സി.പി.ഇ കിരീടത്തിമിട്ടത്. 139 പോയിന്റ് നേടി എസ്.എൻ.സി പുനലൂർ റണ്ണറപ്പായി. 90 പോയിന്റ് നേടിയ യൂണിവേഴ്സിറ്റി കോളേജിനാണ് മൂന്നാംസ്ഥാനം. ആലപ്പുഴ എസ്.ഡി കോളേജ്89 പോയിന്റുമായി അഞ്ചാമതും സെന്റ് ജോൺസ് കോളേജ് 70 പോയിന്റുമായി അഞ്ചാമതും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് 69 പോയിന്റുമായി ആറാമതുമെത്തി.
പുരുഷ വിഭാഗത്തിൽ 83 പോയിന്റ് നേടി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജും വനിതാ വിഭാഗത്തിൽ 116പോയിന്റുമായി എൽ.എൻ.സി.പി.ഇയും ചാമ്പ്യൻമാരായി.
കൊല്ലം ടി.കെ.എം കോളേജിലെ ജോമോൻ ജോയിയെ മികച്ച പുരുഷ അത്ലറ്റായും ചെമ്പഴന്തി എസ്.എൻ.സിയിലെ നയന ജോസിനെ മികച്ച വനിതാ അത്ലറ്റായും തിരഞ്ഞെടുത്തു.
100 മീറ്ററിൽ പുരുഷ വിഭാഗത്തിൽ 10.94 സെക്കൻഡിൽ ഫിനിഷ് ചെയ്ത് യൂണിവേഴ്സിറ്റി കോളേജിലെ അനുരാഗ് സി.വിയും വനിതാ വിഭാഗത്തിൽ 12.66 സെക്കൻഡിൽ ഫിനിഷ് ചെയ്ത് എസ്.ഡി കോളേജ് ആലപ്പുഴയിലെ ആർ.ശ്രീലക്ഷ്മിയും മീറ്റിലെ വേഗമേറിയ താരങ്ങളായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |