തിരുവനന്തപുരം: മിന്നൽ പ്രളയം മുൻകൂട്ടി അറിയിക്കുന്ന സംവിധാനവുമായി കുട്ടിശാസ്ത്രജ്ഞർ. വയനാട് മീനങ്ങാടി എസ്.പി.എച്ച്.എസ്.എസ് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥികളായ പി.ലിംഗമാരിഷ്, വി.എസ്.സത്യജിത്ത് എന്നിവരാണ് ഫ്ളഡ് അലർട്ട് സിസ്റ്റം എന്ന ആശയത്തിന് പിന്നിൽ.
പ്രളയസാദ്ധ്യതയുള്ള പുഴകളുടെ സമീപത്തുള്ള ദേശീയ ദുരന്തനിവാരണ സേനയുടെയോ, പൊലീസ്, ഫയർഫോഴ്സ് പോലുള്ള സേനകളുടെ കേന്ദ്രങ്ങളിൽ സ്ഥാപിക്കാവുന്ന അലർട്ട് സിസ്റ്റമാണിത്. ഗ്ളോബൽ സിസ്റ്റം ഫോർ മൊബൈൽ കമ്മ്യൂണിക്കേഷനും (ജി.എസ്.എം) ജലനിരപ്പ് ഉയരുന്നതനുസരിച്ച് യെല്ലോ, ബ്ളൂ, റെഡ് അലർട്ടുകൾ പുറപ്പെടുവിക്കുന്ന ഒരു ടവറുമാണ് ഇതിന്റെ പ്രധാന ഭാഗങ്ങൾ. ജലനിരപ്പ് 75 ശതമാനം ആകുന്നതോടെ തീരത്ത് താമസിക്കുന്നവരുടെ ഫോണുകളിൽ എസ്.എം.എസ് ലഭിക്കും. ഇതോടെ ജനങ്ങൾക്ക് മുൻകരുതലുകളെടുക്കാം. എസ്.എം.എസിനൊപ്പം ടവറിൽ നിന്ന് സൈറണും മുഴങ്ങും. ജലനിരപ്പ് 85 ശതമാനമാകുമ്പോൾ നദിക്ക് കുറുകെ പാലമുണ്ടെങ്കിൽ അത് അടയ്ക്കുമെന്ന മുന്നറിയിപ്പും ലഭിക്കും.
തമിഴ്നാട് സ്വദേശികളായ ബാലഗണേശന്റെയും വിജയലക്ഷ്‌മിയുടെയും മകനാണ് ലിംഗമാരിഷ്. 30 വർഷം മുമ്പ് തമിഴ്നാട്ടിൽ നിന്ന് ജോലി തേടി വയനാട്ടിലെത്തിയതാണ് ബാലഗണേശൻ. മീനങ്ങാടിയിൽ തതുണിക്കച്ചവടമാണ് ജോലി. വയനാട് സ്വദേശികളായ സുബീഷിന്റെയും കാത്തലിക് സിറിയൻ ബാങ്ക് അസിസ്റ്റന്റ് മാനേജരുമായ പ്രിയയുടെയും മകനാണ് സത്യജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |