SignIn
Kerala Kaumudi Online
Saturday, 27 July 2024 1.42 PM IST

പ്രഭാസ് - പൃഥ്വിരാജ് ബ്രഹ്മാണ്ഡ ചിത്രം സലാറിന്റെ ട്രെയിലർ ഒന്നാം ദിനത്തിൽ നേടിയത് റെക്കോർഡ് നേട്ടം

salar

ന്യൂഡൽഹി: ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രം 'സലാർ'ന്റെ ട്രെയിലർ 100 മില്യൺ വ്യൂ കടന്നു. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന 'സാലാർ'ന്റെ ട്രെയിലർ ഒരു ദിവസം കൊണ്ട് റെക്കോർഡ് വേഗത്തിലാണ് യൂട്യൂബ് ട്രെൻഡിംഗിൽ മുന്നിൽ എത്തുന്നത്. കെജിഎഫ് എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ റിലീസിന് തയ്യാറെടുക്കുന്ന സലാറിൽ പ്രഭാസാണ് നായകൻ.

സലാർ ഡിസംബർ 22ന് ലോകമൊട്ടാകെ റിലീസ് ചെയ്യും. തെന്നിന്ത്യൻ ആക്ഷൻ സൂപ്പർ സ്റ്റാർ പ്രഭാസും മലയാളികളുടെ സ്വന്തം ഹിറ്റ് മേക്കർ സൂപ്പർ സ്റ്റാർ പൃഥ്വിരാജും ഒന്നിക്കുന്നതു കൊണ്ട് തന്നെ ഇന്ത്യയൊട്ടാകെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. പൃഥ്വിരാജ് ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് എത്തുന്നത്. കൊടും ശത്രുകളായി മാറപ്പെടുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സലാർ. സൗഹൃദമെന്ന ഇമോഷനിലൂടെ പോകുന്ന ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുക.ആദ്യ ഭാഗമായ സലാർ പാർട്ട്‌ 1- സിസ് ഫയറിലൂടെ രണ്ടു സുഹൃത്തുക്കളുടെ കഥയുടെ പാതി പ്രേക്ഷകരിൽ എത്തിക്കും.

ബോക്സ്‌ ഓഫീസിൽ എക്കാലത്തെയും കളക്ഷൻ ബ്രേക്ക്‌ ചെയ്യാൻ പോകുന്ന ഒന്നായിരിക്കും സലാർ. ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ്. സലാറിന്റെ ഛായാഗ്രഹണം ഭുവൻ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുർ, നിർമ്മാണം – വിജയ് കിരഗാണ്ടർ, പ്രൊഡക്ഷൻ ഡിസൈനർ - ടി എൽ വെങ്കടചലപതി, ആക്ഷൻസ് – അൻമ്പറിവ്, കോസ്റ്റും – തോട്ട വിജയ് ഭാസ്കർ, എഡിറ്റർ - ഉജ്വൽ കുൽകർണി, വി എഫ് എക്സ് – രാഖവ് തമ്മ റെഡ്ഡി. പി ആർ ഒ. മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SALAR, TRAILOR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.