കൊച്ചി: പുതുതായി പുറത്തിറങ്ങുന്ന ടുവീലർ മോഡലായ എസ്1 എക്സ് പ്ലസിന് 20,000 രൂപയുടെ ഇളവ് പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്. 'ഡിസംബർ ഓർക്കാൻ' എന്ന പേരിലാണ് ഓഫറിന് തുടക്കം കുറിച്ചത്. ഇളവിനുശേഷം 89,999 രൂപയാണ് സ്ക്കൂട്ടറിന്റെ വില. ഇതോടെ രണ്ട് വോട്സിൽ ഏറ്റവും മിതമായ വിലയ്ക്ക് കിട്ടാവുന്ന സ്ക്കൂട്ടറുകളിൽ ഒന്നായി എസ്1 എക്സ് മാറി. 151 കിലോമീറ്റർ വാഗ്ദാനം ചെയ്യുന്ന 3കെഡബ്ല്യൂഎച്ച് ബാറ്ററിയാണ് സ്കൂട്ടറിൽ. 6കെഡബ്ല്യൂ മോട്ടോർ, 3.3 സെക്കൻഡിൽ 040 വേഗത, 90 കി.മീ ഉയർന്ന വേഗത തുടങ്ങിയവയുണ്ട്.
തിരഞ്ഞെടുത്ത ക്രെഡിറ്റ്കാർഡ്, ഇഎംഐകളിൽ 5,000 രൂപ ഡിസ്കൗണ്ട്, സീറൊ ഡൗൺ പെയ്മെന്റ്, സീറൊ പ്രൊസസിംഗ് ഫീസ്, 6.99 പലിശനിരക്ക് തുടങ്ങിയ ഓഫറുകളും ഉണ്ട്. എസ്1 പ്രൊ 1,47,000, എസ്1 എയർ 1,19,000 എന്നിങ്ങനെയാണ് ഒലയുടെ മറ്റ് എസ്1 ഇലക്ട്രിക് സ്കൂട്ടറുകളുടെ വില. എസ്1 എക്സിൽ മൂന്ന് ഇനങ്ങൾ ഉണ്ട്. എക്സ് പ്ലസ്, എക്സ് (3കെ ഡബ്ല്യൂഎച്ച്), എക്സ് (2കെ ഡബ്ല്യൂഎച്ച്). 999 രൂപയ്ക്ക് ഇവ ബുക്ക് ചെയ്യാം. 3കെഡബ്ല്യൂഎച്ചിന് 99,999 രൂപയും 2കെയ്ക്ക് 89,999 രൂപയുമാണ് വില. നവംബറിൽ 30,000 സ്ക്കൂട്ടറുകൾ വിറ്റ് ഒല ഇലക്ട്രിക് ചരിത്രത്തിൽ ഇടംനേടിയതായി ചീഫ് മാർക്കറ്റിംഗ് ഓഫിസർ അൻഷുൽ ഖന്ദൽവാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |