കരുനാഗപ്പള്ളി : കേരഫെഡിലെ ദിവസ വേതന തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന് എ.ഐ.ടി.യു.സി കരുനാഗപ്പള്ളി മണ്ഡലം സമ്മേളനം കേരഫെഡ് അധികൃതരോട് ആവശ്യപ്പെട്ടു . കരുനാഗപ്പള്ളി താജ് ഹാളിൽ (ആർ. രാമചന്ദ്രൻ നഗർ ) സംഘടിപ്പിച്ച മണ്ഡലം സമ്മേളനം എ.ഐ.ടിയു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഇന്ദുശേഖരൻ നായർ ഉദ്ഘാടനം ചെയ്തു . വിശ്വവത്സലൻ അദ്ധ്യക്ഷനായി. കടത്തൂർ മൺസൂർ സ്വാഗതം പറഞ്ഞു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ബാബു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ ജില്ല അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.എം.എസ്. താര , ഐ. ഷിഹാബ് , ജഗത് ജീവൻ ലാലി ,ശരിധരൻ പിള്ള , സോമൻ പിള്ള എന്നിവർ സംസാരിച്ചു. ജഗത് ജീവൻ ലാലി (പ്രസിഡന്റ്) , ആർ. രവി (സെക്രട്ടറി) , അജയൻപിള്ള (ട്രഷറർ) എന്നിവരെ ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |