കൊല്ലം: റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3211ന്റെ ഡിസ്ട്രിക്ട് പ്രോജക്ടായ സത്രംഗി പദ്ധതിയുടെ ഭാഗമായി എഴുകോൺ റോട്ടറി ക്ലബിന്റെയും കുണ്ടറ എൽ.എം.എസ് ബോയ്സ് ബ്രിഗേഡ് ഹോസ്പിറ്റലിന്റെയും കേരളകൗമുദി കൊല്ലം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 9ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1വരെ എഴുകോൺ അറുപറക്കോണം ഗവ. ജൂനിയർ ടെക്നിക്കൽ ഹൈസ്കൂളിലാണ് ക്യാമ്പ്. ജനറൽ മെഡിസിൻ, പൾമണോളജി , ഒഫ്ത്താൽ മോളജി, ഇ.എൻ.ടി, ബോൺഡെൻസിറ്റി എന്നീ ചികിത്സ വിഭാഗങ്ങൾ പങ്കെടുക്കും. രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 100 പേർക്ക് സൗജന്യ പരിശോധന നടത്താം. ഫോൺ: 9447093323, 9446963463, വാട്ട്സ്ആപ്പ്: 9495731636.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |