ഓച്ചിറ: തെരുവ് നായയുടെ കടിയേറ്റ ഹൃഹനാഥന് പേ വിഷബാധ സ്ഥിരീകരിച്ചു. ആദിനാട് കൊച്ചുമാംമൂട് സന്തോഷ് ഭവനിൽ സന്തോഷിനാണ് (62) പേ വിഷബാധയേറ്റത്.
കഴിഞ്ഞ നവംബർ 8ന് രാവിലെ സന്തോഷ് ഉൾപ്പെടെ ആറുപേരെ തെരുവ് നായ കടിച്ചിരുന്നു. പ്രഭാത സവാരിക്കിറങ്ങിയ സന്തോഷിന്റെ മൂക്കിനാണ് കടിയേറ്റത്. എല്ലാവരും പ്രതിരോധ കുത്തിവയ്പ്പെടുത്തിരുന്നു. കൊല്ലത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സന്തോഷിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |