തൃശൂർ : രാജസ്ഥാൻ, മദ്ധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യമായി മത്സരിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നെന്ന് ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി പറഞ്ഞു. വിവിധ പാർട്ടികളിൽ നിന്ന് ആർ.ജെ.ഡിയിൽ ചേർന്നവർക്ക് പതാക കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിക്കൊപ്പം അഖിലേഷ് യാദവും ലാലുവും തേജസ്വിയും കെജ്രിവാളും മമതയും നിതീഷും ഒരുമിച്ച് യുദ്ധം നയിച്ചിരുന്നെങ്കിൽ ഈ സംസ്ഥാനം ഇന്ത്യാ സഖ്യം നേടിയേനെ. തിരിച്ചടികളിൽ നിന്ന് കോൺഗ്രസ് പാഠം ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ബഷീർ തൈവളപ്പിൽ ഉദ്ഘാടനം ചെയ്തു. ഡെസ്റ്റിൻ താക്കോൽക്കാരൻ അദ്ധ്യക്ഷത വഹിച്ചു. പോൾ പുല്ലൻ, ആനി ജോയ്, തോമസ് തണ്ടിയേക്കൽ, ഉണ്ണിക്കൃഷ്ണൻ പ്ലാശ്ശേരി, പോളി കുറ്റിച്ചാക്കു എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |