SignIn
Kerala Kaumudi Online
Saturday, 27 July 2024 10.00 AM IST

കൊല്ലം തോട് നവീകരണം... വശങ്ങൾ ഇടിയുന്നു, ഭീതിയോടെ വീട്ടുകാർ (ഗുരുദീപം)

കൊല്ലം: കൊല്ലം തോട് നവീകരണത്തിന്റെ ഭാഗമായുള്ള ആഴം കൂട്ടൽ നിമിത്തം പണ്ടകശാല പുതിയ പാലം മുതൽ പള്ളിത്തോട്ടം പാലം വരെ തോടിന്റെ കര ഇടിഞ്ഞിറങ്ങുന്നത് വീടുകൾക്ക് ബലക്ഷയമുണ്ടാക്കുന്നു. ഇവിടെ കഴിഞ്ഞ വർഷം കരയിടിഞ്ഞ് രണ്ട് വീടുകളുടെ അടിത്തറയ്‌ക്ക് ഗുരുതര ബലക്ഷയം സംഭവിച്ചിരുന്നു. താമരക്കുളം ഡിവിഷനിലാണ് ഈ മേഖല.

ബലക്ഷയം സംഭവിച്ച വീടിന്റെ ഉടമകളായ ഹാഷിമും ഷെഫീഖും ചേർന്ന്, തോട് നവീകരിക്കുന്ന സർക്കാർ ഏജൻസിയായ ഉൾനാടൻ ജലഗതാഗത വകുപ്പിനെ സമീപിച്ചെങ്കിലും കര ബലപ്പെടുത്തുന്ന ജോലികൾക്ക് ഏറെ താമസമെടുമെന്നായിരുന്നു മറുപടി.​ ഇതോടെ, അയൽവാസികളായ ഇരുവരും ഏകദേശം 15 ലക്ഷത്തോളം മുടക്കി അസ്‌തിവാരം ഉറപ്പിക്കുന്ന പണികൾ പൂർത്തിയാക്കി. ചെയ്തില്ലായിരുന്നെങ്കിൽ ചെയ്‌തില്ലായിരുന്നെങ്കിൽ തുടർന്ന് പെയ്‌ത അതിവർഷത്തിൽ വീടുകൾക്ക് എന്തും സംഭവിക്കുമായിരുന്നെന്ന് ചാമക്കടയിൽ ബിസിനസ് നടത്തുന്ന ഇരുവരും പറയുന്നു. എന്നാൽ തോടിന്റെ എതിർവശം റോഡിനോട് ചേർന്നുള്ളതായതിനാൽ ബലക്ഷയം വ്യക്തമാവുന്നില്ല. പക്ഷേ ഏത് സമയത്തും കര ഇടിഞ്ഞു വീഴാവുന്ന അവസ്ഥയാണ്.

അടുത്തിടെ പള്ളിത്തോട്ടം പാലത്തിന് സമീപം മറ്റൊരിടത്ത് വ്യാപകമായി കരയിടിഞ്ഞു. അവിടെ വീടുകളുടെ അടിവാരത്തിന് ബലക്ഷയം സംഭവിച്ചില്ലെങ്കിലും ഭിത്തികളിൽ വിള്ളൽ വീണിട്ടുണ്ട്.

ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ടു പ്രദേശവാസികൾ മുഖ്യമന്ത്രിക്കും എം.എൽ.എയ്ക്കും മേയർക്കും പരാതി നൽകി.

..................................

കല്ലുപാലം മുതൽ തെക്കോട്ട് 50 മീറ്ററിൽ സംരക്ഷണ ഭിത്തി നിർമ്മിക്കാൻ 2 കോടിയുടെ അടങ്കലിൽ കരാർ നടപടികൾ പുരോഗമിക്കുന്നുണ്ട്. എന്നാൽ പണ്ടകശാല പുതിയ പാലത്തിനും പള്ളിത്തോട്ടം പാലത്തിനുമിടയിൽ ഏകേദശം 500 മീറ്റർ പ്രദേശത്ത് കരയിടിച്ചിൽ അപകടകരമായ സ്ഥിതിയിലാണ്. സുസ്ഥിര പരിഹാരമെന്ന നിലയിൽ പ്രത്യേക ഡിസൈനിൽ ശാസ്‌ത്രീയമായാണ് പണി ചെയ്യേണ്ടത്. ഏകദേശം 7 മീറ്റർ ഉയരത്തിൽ സംരക്ഷണ ഭിത്തി വേണ്ടി വരുന്നതിനാൽ എസ്‌റ്രിമേറ്റ് തുകയും ഉയരും. ഫണ്ടിന്റെ ലഭ്യത മാത്രമാണ് പ്രശ്‌നം. എന്നാൽ എതിർവശത്ത് റോഡിനോട് ചേർന്നു പി.ഡബ്ല്യു.ഡിയുടെ സംരക്ഷണ ഭിത്തി ഉള്ളതിനാൽ അവിടെ അടിയന്തര സാഹചര്യമില്ല

ഉൾനാടൻ ജലഗതാഗത വകുപ്പ് അധികൃതർ

സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് പ്രശ്നം അധികൃതരുടെ അടിയന്തര ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്. മേയർ പ്രസന്ന ഏണസ്‌‌റ്റ്, എം. മുകേഷ് എം.എൽ.എ എന്നിവർക്കൊപ്പം പാർട്ടി ‌‌‌ടൗൺ ലോക്കൽ സെക്രട്ടറി സാബുവും രംഗത്തുണ്ട്. ധനമന്ത്രി കെ. എൻ. ബാലഗോപാലിനെ നേരിൽ കണ്ടു പ്രശ്‌നത്തിന്റെ ഗൗരവം ബോധിപ്പിക്കും

കെ. ഗിരീഷ് കുമാർ

സി.പി.എം പണ്ടകശാല ബ്രാ‌ഞ്ച് സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.