കാൻബെറ: 10,000 ഡോനട്ടുകൾ നിറച്ച വാൻ പെട്രോൾ പമ്പിൽ നിന്ന് മോഷണം പോയി. ഓസ്ട്രേലിയയിലെ കാർലിംഗ്ഫോർഡിലാണ് സംഭവം. ക്രിസ്പി ക്രീം കമ്പനിയുടെ ഡോനട്ടുകളാണ് മോഷണം പോയത്. ക്രിസ്മസ് തീമിലേതടക്കം വിവിധ തരം ഡോനട്ടുകളുമായി ന്യൂകാസിലിലേക്ക് പുറപ്പെട്ട വാനായിരുന്നു ഇത്. വാനിന്റെ ഡ്രൈവർ പമ്പിന്റെ ഉള്ളിൽ പണം അടയ്ക്കുന്നതിനിടെയാണ് മോഷ്ടാവ് കണ്ണുവെട്ടിച്ച് വാനുമായി കടന്നത്. ഒരു സ്ത്രീയാണ് മോഷണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ഇവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. സ്ത്രീ വാനിന്റെ ഉള്ളിലേക്ക് നടന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്ന് ഓടിച്ചു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 40,000 ഡോളറിന്റെ ( 33,34,800 ഇന്ത്യൻ രൂപ ) ഡോനട്ടാണ് വാന്റെ ഉള്ളിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |