ജക്കാർത്ത : ഇൻഡോനേഷ്യയിലെ വെസ്റ്റ് സുമാത്രയിലെ മൗണ്ട് മറാപി അഗ്നിപർവ്വതത്തിലുണ്ടായ പൊട്ടിത്തെറിയിൽ 11 പേർക്ക് ദാരുണാന്ത്യം. പൊള്ളലേറ്റ മൂന്ന് പേരെ രക്ഷിച്ചു. 12 പേരെ കാണാനില്ല. മറാപിയിൽ ചെറുസ്ഫോടനങ്ങൾ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം തടസപ്പെട്ടു. സ്ഫോടന സമയം 75 പേർ മേഖലയിലുണ്ടായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്കാണ് ലോകത്തെ ഏറ്റവും സജീവ അഗ്നിപർവതങ്ങളിൽ ഒന്നായ മറാപി പൊട്ടിത്തെറിച്ചത്. സ്ഫോടനത്തോടൊപ്പം ആകാശത്തേക്ക് മൂന്ന് കിലോമീറ്റർ ഉയരത്തിൽ ചാരവും പുകയും തെറിച്ചു. ഇൻഡോനേഷ്യയിലെ 127 സജീവ അഗ്നിപർവതങ്ങളിൽ ഒന്നായ മറാപിക്ക് 9,485 അടി ഉയരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |