SignIn
Kerala Kaumudi Online
Saturday, 27 July 2024 8.26 AM IST

റെക്കാഡ് വിലയിലും സ്വർണം വാങ്ങാൻ കടകളിൽ ഇടിച്ചുകയറി പ്രവാസികൾ; കാരണമുണ്ടെന്നും ഇതാണ് പറ്റിയ സമയമെന്നും വ്യാപാരികൾ

gold

അബുദാബി: റെക്കാഡ് വിലയിലെത്തിയിട്ടും യുഎഇയിലെ സ്വർണക്കടകളിൽ വൻ തിരക്ക്. രാജ്യത്ത് സ്വർണബിസിനസിൽ വലിയ ഉയർച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യാപാരികൾ വെളിപ്പെടുത്തുന്നു.

ഇനിയും വില ഉയർന്നേക്കാമെന്ന കണക്കുകൂട്ടലിലാണ് സ്വർണം വാങ്ങാൻ ആളുകൾ തിരക്ക് കൂട്ടുന്നതെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. അടുത്ത കാലത്ത് വിൽപനയിൽ ശ്രദ്ധേയമായ വർദ്ധനവാണ് ഉണ്ടായതെന്ന് യുഎഇയിലെ നിശിക ജ്വല്ലറി ചെയർമാൻ നിശിൻ തസ്ലീം പറയുന്നു.

'സ്വർണവില വർദ്ധിക്കുന്ന ട്രെൻഡാണ് റെക്കാഡ് വിലയിലും സ്വർണം വാങ്ങാൻ പ്രവാസികൾ അടക്കമുള്ള യുഎഇ നിവാസികളെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് വില കുതിച്ചുയരുന്നത് സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കുന്നു. സ്വർണം വാങ്ങുന്നതിലെ അളവ് കുറവാണെങ്കിലും കടകളിൽ എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്'- നിശിൻ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച, സ്വർണം ഔൺസിന് 2,075 (1,73,028.23 രൂപ) ഡോളറിലെത്തിയിരുന്നു.

ദുബായിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും സെയിൽസ് വർദ്ധനവ് അനുഭവപ്പെടുന്നുണ്ടെന്ന് പ്രവാസിയും സൈബ ജ്വല്ലേഴ്‌സ് ജനറൽ മാനേജറുമായ സുരേഷ് ബാബു പറയുന്നു. ഇനിയും വില കൂടുമെന്ന കണക്കുകൂട്ടലാണ് ഇതിന് ഒരു കാരണമെന്ന് സുരേഷ് ബാബുവും വ്യക്തമാക്കി. 2400 ഡോളർവരെ സ്വർണവില എത്താമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സാധാരണ ഡിസംബർ അസാനമാകുമ്പോൾ സ്വർണവില ഉയരാറുണ്ട്. അതിനാൽ തന്നെ ഇ ട്രെൻഡ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വർണവില ഉയർന്നുകൊണ്ടിരിക്കുന്ന പ്രവണത തുടരുമെന്ന് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്‌സ് മാനേജിംഗ് ഡയറക്‌‌ടർ ഷംലാൽ അഹ്മദ് പറഞ്ഞു. “സ്വർണ്ണ വില സുപ്രധാന നാഴികക്കല്ലുകൾ തകർത്തിരിക്കുന്നു. നിക്ഷേപകർ സുരക്ഷിതമായ താവളമായി സ്വർണ്ണത്തെ കാണുന്നു. വരും ആഴ്ചകളിൽ സ്വർണ്ണ വില ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അഹ്മദ് കൂട്ടിച്ചേർത്തു.

രാജ്യത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലെ വർദ്ധനവാണ് സെയിൽസ് ഉയരാൻ മറ്റൊരു കാരണമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ദീപാവലി അവധിയ്ക്ക് ശേഷം നിരവധി ഇന്ത്യക്കാർ ദുബായിൽ തിരിച്ചെത്തിയതും വലിയൊരു കാരണമാണ്. ഡിസംബർ സമയം കാലാവസ്ഥാ വളരെ അനുകൂലമായതിനാൽ അനേകം പേരാണ് ഈ സമയത്ത് ദുബായ് സന്ദർശിക്കാനെത്തുന്നത്. അതിനാൽ തന്നെ സ്വർണത്തിന്റെ ഡിമാൻഡ് ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. വരാനിരിക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഈ ട്രെൻഡിന് ആക്കം കൂട്ടുമെന്നും അവർ പ്രതീക്ഷ പങ്കുവച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, GOLD, UAE, SALES HIGH, DEMAND, INDIANS, EXPATRIATE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.