SignIn
Kerala Kaumudi Online
Saturday, 27 July 2024 8.30 AM IST

ചെന്നൈയിലെ വെള്ളപ്പൊക്കത്തിൽ കുടുങ്ങി താരങ്ങളും; നടന്മാരായ ആമീർ ഖാനെയും വിഷ്‌ണു വിശാലിനെയും രക്ഷപ്പെടുത്തി

aamir

ചെന്നൈ: മിഷോംഗ് ചുഴലിക്കാറ്റിനെത്തുടർന്ന് ചെന്നൈ നഗരത്തിലുണ്ടായ കനത്ത വെള്ളപ്പൊക്കവും ദുരിതവും സാധാരണ ജനങ്ങൾക്കൊപ്പം പല പ്രമുഖരെയും ബാധിച്ചിരുന്നു. ഇത്തരത്തിൽ വെള്ളക്കെട്ടിൽ അകപ്പെട്ടവരിൽ ബോളിവുഡ് താരം ആമിർ ഖാനും തമിഴ് ചലച്ചിത്ര താരം വിഷ്ണു വിജയും ഉണ്ടായിരുന്നു. ഇരുവരെയും ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. വിഷ്ണു വിശാൽ ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച് ദുരന്തനിവാരണ സേനയ്ക്ക് നന്ദി പറഞ്ഞു.

ചെന്നൈ കാരമ്പാക്കത്തെ വീട്ടിൽ നിന്നാണ് വിഷ്ണുവിശാൽ ഭാര്യ ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ട എന്നിവരെ രക്ഷിച്ചത് ഒപ്പം ആമിർ ഖാനെയും ദുരന്തനിവാരണ സേന രക്ഷിച്ചു. 'വിഷമമേറിയ സമയത്ത് തമിഴ്‌നാട് സർക്കാർ നടത്തുന്നത് മികച്ച പ്രകടനമാണെന്നും മൂന്ന് ബോട്ടുകൾ ഇവിടെ ആളുകളെ രക്ഷിക്കുന്നത് കണ്ടതായും നിരന്തരം രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് നന്ദിയുണ്ട്.' വിഷ്ണു വിശാൽ എക്സിലെ കുറിപ്പിൽ പറഞ്ഞു.

അതേസമയം താൻ വീട്ടിലാണെന്നും കഴിഞ്ഞ 30 മണിക്കൂറായി വീട്ടിൽ കറന്റില്ലെന്നും ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിനും കുറിച്ചു. എല്ലാവരും സുരക്ഷിതാരായിരിക്കാൻ കഴിഞ്ഞ ദിവസം താരം എക്‌സിലൂടെ കുറിച്ചിരുന്നു.

ചെന്നൈയിൽ വെള്ളപ്പൊക്കം കുറഞ്ഞതിനെ തുടർന്ന് സബർബൻ ട്രെയിൻ സർവീസുകൾ ആരംഭിച്ചു. രക്ഷാദൗത്യത്തിനായി വ്യോമസേനയും രംഗത്തെത്തി. ചേതക് ഹെലികോപ്‌റ്ററിൽ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ദുരന്തകാരണമായ മിഷോംഗ് ചുഴലിക്കാറ്റ് അതേസമയം ആന്ധ്രാപ്രദേശിൽ കരതൊട്ടിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, AAMIR KHAN, CHENNAI, VISHNU VISHAL, JWALA GUTTA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.