ട്വന്റി-20 ടീമിൽ മിന്നുമണിയും
മുംബയ് : ഇംഗ്ളണ്ടിനെതിരായ മൂന്ന് ട്വന്റി-20കളുടെ വനിതാ ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ തുടക്കമാകും. ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീമിൽ മലയാളി താരം മിന്നുമണിയുമുണ്ട്. ഹീതർ നൈറ്റാണ് ഇംഗ്ളണ്ടിനെ നയിക്കുന്നത്. രാത്രി ഏഴുമണിമുതലാണ് മത്സരം. ഡിസംബർ 9,10 തീയതികളിലാണ് മറ്റ് ട്വന്റി-20കൾ. അതിന് ശേഷം ഇരുടീമുകളും തമ്മിൽ ഒരു ടെസ്റ്റ് മത്സരത്തിലും ഏറ്റുമുട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |