തിരുവനന്തപുരം: 91- മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് യു.എ.ഇയിലെ ഏഴ് എമിറേറ്റിലും ഗുരുദേവ കൃതികളെ ആസ്പദമാക്കി നടത്തുന്ന കലാസാഹിത്യ മത്സരങ്ങൾക്ക് തുടക്കമായി.
ഷാർജ മുബാറക് സെന്റർ ഏഷ്യൻ എംപയർ ഹാളിൽ യോഗം വൈസ് ചെയർമാനും ശിവഗിരി തീർത്ഥാടന ജനറൽ കൺവീനറുമായ ശ്രീധരൻ പ്രസാദ് ഉദ്ഘാടനം ചെയ്തു. ഷാർജ യൂണിയൻ പ്രസിഡന്റ് വിജു ശ്രീധരൻ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം സേവനം യു.എ.ഇ ഫിനാൻസ് കൺവീനർ ജെ.ആർ.സി.ബാബു, ഷാർജ യൂണിയൻ സെക്രട്ടറിയും കലാസാഹിത്യ മത്സരങ്ങളുടെ കൺവീനറുമായ സിജു മംഗലശേരി, യൂണിയൻ യൂത്ത് ചെയർമാൻ സജു സാമ്പൻ, ട്രഷറർ പ്രിയൻദാസ്, വനിതാ യൂണിയൻ പ്രസിഡന്റ് സിബി ബൈജു, സെക്രട്ടറി രാജി ജിജോ ജോയിന്റ് സെക്രട്ടറി അനിലാൽ തുടങ്ങിയവർ സംസാരിച്ചു.യു.എ.ഇയിലെ മറ്റു യൂണിയനുകളുടെ മത്സരങ്ങൾ അടുത്തയാഴ്ച നടക്കും. യു.എ.ഇ ജില്ലാതല മത്സരങ്ങൾ 24നും നടക്കും. 24 വിഭാഗങ്ങളിലായി മൂന്നു മുതൽ 60 വയസ് വരെയുള്ള 250 ഓളം പേർ പങ്കെടുത്തു.
കാപ്ഷൻ: കലാസാഹിത്യ മത്സരങ്ങളിൽ പങ്കെടുത്തവർ ഭാരവാഹികൾക്കൊപ്പം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |