SignIn
Kerala Kaumudi Online
Saturday, 27 July 2024 5.03 AM IST

അനധികൃത വിദേശമദ്യവുമായി ഒരാൾ പിടിയിൽ

madyam-
പിടികൂടിയ മദ്യം പോലീസ് പരിശോധിക്കുന്നു. പിടിയിലായ പ്രതി മോഹനൻ സമീപം

കുളത്തൂപ്പുഴ : വിൽപ്പനക്കായി കൊണ്ടുവന്ന അനധികൃത വിദേശമദ്യവുമായി എത്തിയ മദ്ധ്യവയസ്കനെ കുളത്തുപ്പുഴ പൊലീസ് പിടികൂടി. കഴിഞ്ഞദിവസം പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. കുളത്തൂപ്പുഴ വലിയേല കടുവ കുന്നിൽ ബൈജു വിലാസത്തിൽ മോഹനൻ (63) ആണ് പിടിയിലായത്.

ഇയാളുടെ പക്കൽ നിന്ന് 500 മി.ലിറ്ററിന്റെ 6 കുപ്പിയും 3.75 മില്ലി ലിറ്ററിന്റെ 6 കുപ്പിയും അടങ്ങുന്ന 4.75 ലിറ്റർ മദ്യമാണ് പിടികൂടിയത്. പുലർച്ചയുള്ള പൊലീസ് പട്രോളിംഗിനിടെ സംശയ സാഹചര്യത്തിൽ കണ്ട മോഹനനെ ചോദ്യം ചെയ്തപ്പോഴാണ് സഞ്ചിയിൽ സൂക്ഷിച്ചിരുന്ന മദ്യം കണ്ടെത്തിയത്.

ഇദ്ദേഹം സ്ഥിരമായി ഇരു ചക്രവാഹനത്തിൽ കറങ്ങി നടന്ന് മദ്യം വിൽക്കുന്നതായി നിരവധി തവണ പൊലീസിന് പരാതി ലഭിച്ചിരുന്നു. ഡ്രൈ ഡേ ദിനത്തിലും ഇദ്ദേഹം മദ്യം സുലഭമായി വിറ്റു വരികയായിരുന്നു. കുളത്തുപ്പുഴ പൊലീസ് ഇൻസ്പെക്ടർ ബാലസുബ്രഹ്മണ്യം, സിവിൽ പൊലീസ് ഓഫീസർമാരായ ഗിരീഷ്, വിശാഖ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.