SignIn
Kerala Kaumudi Online
Saturday, 27 July 2024 4.58 AM IST

കരസേന വനിത ഓഫീസർ സ്ഥാനക്കയറ്റം: നയം രൂപീകരിക്കണം

ന്യൂഡൽഹി : കരസേനയിലെ വനിതാ ഓഫീസർമാരുടെ സ്ഥാനക്കയറ്റത്തിന് നയം രൂപീകരിക്കാൻ നിർദ്ദേശം നൽകി സുപ്രീംകോടതി. സ്ഥിരം കമ്മിഷൻ ഉദ്യോഗസ്ഥകളുടെ കാര്യത്തിലാണ് നിർദ്ദേശം. മാർച്ച് 31നകം നയ രൂപീകരണ പ്രക്രിയ പൂർത്തിയാക്കി സത്യവാങ്മൂലം സമർപ്പിക്കണം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. വനിതകളുടെ തൊഴിൽപരമായ ഉയർച്ചയ്ക്ക് നയം രൂപീകരിക്കുന്നതിൽ കരസേന ആസ്ഥാനത്ത് കൂടിയാലോചനകൾ തുടരുകയാണെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി കോടതിയെ അറിയിച്ചു. ലെഫ്റ്റനന്റ് കേണലിൽ നിന്ന് ബ്രിഗേഡിയർ പദവിയിലേക്ക് സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് വനിത ഓഫീസർമാർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ARMY WOMEN OFFICERS SC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.