കായംകുളം : പണയം വച്ച ബൈക്ക് തിരിച്ചു ചോദിച്ചതിന്റെ വിരോധത്തിൽ സ്റ്റീൽ പൈപ്പ് കൊണ്ട് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിലായി. കായംകുളം പുള്ളിക്കണക്ക് സ്വദേശിയായ മുകേഷിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൃഷ്ണപുരം പുള്ളിക്കണക്ക് കാട്ടിരേത്ത് വടക്കതിൽ വീട്ടിൽ മുഹമ്മദ് അസീമിനെയാണ് (30) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
അഞ്ചിന് വൈകിട്ട് മൂന്ന് മണിയോടെ രണ്ടാം കുറ്റി ജംഗ്ഷന് കിഴക്ക് വശം റോഡിൽ വച്ചാണ് മുഹമ്മദ് അസീം മുകേഷിനെ ആക്രമിച്ചത്. കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐ. ശ്രീകുമാർ , പൊലീസുകാരായ വിഷ്ണു, അനു, അരുൺ, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |