സൂറത്ത്: കരാർ ലംഘിച്ചെന്നാരോപിച്ച് ഗൗതം ഗംഭീറുമായി ഉടക്കിയ മലയാളി പേസർ എസ്.ശ്രീശാന്തിനെതിരെ ലെജന്റ്സ് ലീഗ് ക്രിക്കറ്റ് (എൽ.എൽ.സി) അധികൃതർ നോട്ടീസയച്ചു. കളിക്കിടെ മൈതാനത്ത് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടത് കരാർ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എൽ.എൽ.സി ശ്രീശാന്തിന് നോട്ടീയച്ചത്. ഗംഭീറിനെതിരായ പരാമർശങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാതെ ശ്രീശാന്തുമായി ചർച്ചയ്ക്കില്ലെന്നും അവർ വ്യക്തമാക്കി.
ഗംഭീർ മത്സരത്തിനിടെ എന്തെങ്കിലും മോശം വാക്ക് ശ്രീശാന്തിനെതിരെ പ്രയോഗിച്ചതായി അമ്പയർമാർ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ലീഗ് അധികൃതർ നോട്ടീസിൽ പറയുന്നു.
കഴിഞ്ഞ ദിവസം മത്സരത്തിനിടെയാണ് ഇന്ത്യ ക്യാപിറ്റൽസ് ക്യാപ്ടൻ ഗൗതം ഗംഭീറും ഗുജറാത്ത് ജയ്ന്റ്സ് താരം ശ്രീശാന്തും തമ്മിൽ ഉടക്കിയത്. ഗംഭീർ തന്നെ ഒത്തുകളിക്കാരൻ എന്ന് വിളിച്ചെന്നാരോപിച്ചാണ് ശ്രീ രംഗത്തെത്തിയിരിക്കുന്നത്. ഗംഭീർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയും ശ്രീശാന്ത് വിമർശനമുന്നയിച്ചരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |