SignIn
Kerala Kaumudi Online
Sunday, 06 October 2024 2.42 PM IST

262 അദ്ധ്യാപക തസ്തികയ്ക്ക് അനുമതി, മെഡിക്കൽ പഠനം മികവുറ്റതാകും

Increase Font Size Decrease Font Size Print Page

d

# 42 സൂപ്പർ സ്പെഷ്യാലിറ്റികൾ

# പോരായ്മ ചൂണ്ടിക്കാട്ടിയത് കേരളകൗമുദി

തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാരുടെ 262 അദ്ധ്യാപക തസ്തിക അടക്കം 270 പുതിയ തസ്തികകൾ അനുവദിക്കാൻ കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ 42 സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ ആരംഭിക്കാൻ വഴിതുറന്നു.

തിരുവനന്തപുരം,കൊല്ലം,കോന്നി,ആലപ്പുഴ,കോട്ടയം,എറണാകുളം, ഇടുക്കി,തൃശൂർ,മഞ്ചേരി,കോഴിക്കോട്,കണ്ണൂർ മെഡിക്കൽ കോളേജുകൾക്ക് പ്രയോജനം ചെയ്യും.

ബാലാരിഷ്ടത മാറാത്ത കൊല്ലം,കോന്നി, ഇടുക്കി, എറണാകുളം, മഞ്ചേരി, കാസർകോട് മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാരുടെ കുറവും സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളുടെ അഭാവവും മറ്റു മെഡിക്കൽ കോളേജുകളിൽ ഒഴിവുകൾ നികത്താത്തതും കേരളകൗമുദി ചൂണ്ടിക്കാട്ടിയിരുന്നു.

കാസർകോട് മെഡിക്കൽ കോളേജിൽ ആദ്യമായി പ്രിൻസിപ്പലിനെ നിയമിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രി ക്യാമ്പസിലെ അപെക്സ് ട്രോമ ആന്റ് എമർജൻസി ലേണിങ് സെന്ററിന്റെ പ്രവർത്തനം ശക്തിപ്പെടുത്താൻ പ്രിൻസിപ്പാൾ, പ്രൊഫസർ , അസി. പ്രൊഫസർ, അക്കൗണ്ട് ഓഫീസർ, സീനിയർ ക്ലർക്ക്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ്, ഇലക്ട്രീഷ്യൻ, ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്.

തിരുവനന്തപുരം -25,കൊല്ലം- 29, കോന്നി -37,ആലപ്പുഴ- 8, കോട്ടയം-4,എറണാകുളം- 43, ഇടുക്കി- 50, തൃശൂർ -7,മഞ്ചേരി- 15, കോഴിക്കോട് -9,കണ്ണൂർ- 31,കാസർകോട്- 1,ജന.ആശുപത്രി അപെക്സ് ട്രോമ ലേണിംഗ് സെന്റർ-3 എന്നിങ്ങനെയാണ് അദ്ധ്യാപക തസ്തികകൾ.

അനദ്ധ്യാപക തസ്തിക കോന്നി-1,ഇടുക്കി-1, ട്രോമ ലേണിംഗ്- 6 എന്നിങ്ങനെയാണ്.

കൊല്ലം,കൊച്ചി, മഞ്ചേരി:

പുതുതായി 7 വിഭാഗങ്ങൾ

തിരുവനന്തപുരം

മെഡി.കോളേജ്

ക്രിട്ടിക്കൽ കെയർ മെഡിസിൻ, മെഡിക്കൽ ജനറ്റിക്സ്, ജറിയാട്രിക്, ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി

കൊല്ലം പാരിപ്പള്ളി:

എമർജൻസി മെഡിസിൻ, പി.എം.ആർ, കാർഡിയോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി

കോന്നി:

എമർജൻസി മെഡിസിൻ, പി.എം.ആർ

ആലപ്പുഴ

എമർജൻസി മെഡിസിൻ, പ്ലാസ്റ്റിക് സർജറി, നിയോനറ്റോളജി

കോട്ടയം

ഇന്റർവെൻഷണൽ റോഡിയേളജി, നിയോനറ്റോളജി, റുമറ്റോളജി

എറണാകുളം

എമർജൻസി മെഡിസിൻ, പി.എം.ആർ, കാർഡിയോ തൊറാസിക്, ന്യൂറോ സർജറി, നിയോനെറ്റോളജി, പീഡിയാട്രിക് സർജറി, യൂറോളജി

ഇടുക്കി

എമർജൻസി മെഡിസിൻ, പി.എം.ആർ, കാർഡിയോളജി,

തൃശൂർ

എമർജൻസി മെഡിസിൻ

മഞ്ചേരി

എമർജൻസി മെഡിസിൻ, പി.എം.ആർ, കാർഡിയോളജി, കാർഡിയോതൊറാസിക്, നെഫ്രോളജി, ന്യൂറോളജി, യൂറോളജി

കോഴിക്കോട്:

റുമറ്റോളജി, ഇന്റർവെൻഷണൽ റേഡിയോളജി, എൻഡോക്രൈനോളജി

കണ്ണൂർ:

പ്ലാസ്റ്റിക് സർജറി

പഠനം മെച്ചപ്പെടും

അംഗീകാരം തെറിക്കില്ല

1.കോന്നി,ഇടുക്കി,മഞ്ചേരി,കാസർകോട് എന്നിവിടങ്ങളിൽ മെഡിക്കൽ കോളേജുകൾ നിലവിൽ വന്നിട്ട് വർഷങ്ങളായെങ്കിലും തസ്തികകളില്ലാത്തിനാൽ പ്രവർത്തനം കാര്യക്ഷമാക്കാൻ കഴിയാതെ പ്രതിസന്ധിയിലായിരുന്നു. ഈ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം സുഗമമാക്കാൻ തസ്തികകൾ സഹായിക്കും.

1.പുതിയ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ് പഠനത്തിന് ഉൾപ്പെടെ അനുമതിയുണ്ടെങ്കിലും അദ്ധ്യാപക തസ്തികകളില്ലാതെ മുന്നോട്ടുപോയാൽ മെഡിക്കൽ കൗൺസിലിൻെറ പിടിവീഴും. ഈ സാഹചര്യം ഒഴിവാകും. പരിശോധനാവേളയിൽ മറ്റു മെഡിക്കൽ കാേളേജുകളിലെ ഡോക്ടർമാരെ താല്ക്കാലികമായി എത്തിച്ചാണ് മെഡിക്കൽ കൗൺസിലിന്റെ കണ്ണിൽ പൊടിയിട്ടിരുന്നത്.

2. ജനിത രോഗങ്ങൾ വ്യാപകമാകുന്നതിനാൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തുടങ്ങുന്നത് ഏറെ പ്രയോജനകരം. ഇവിടെ പുതുതായി തുടങ്ങുന്ന മറ്റു വിഭാഗങ്ങൾ രോഗീപരിചരണം കൂടുതൽ ഫലപ്രദമാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MEDICAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.