SignIn
Kerala Kaumudi Online
Saturday, 27 July 2024 2.14 PM IST

റൺവേയിൽ ഇറങ്ങിയതിന് പിന്നാലെ കൂട്ടിയിടി; വിമാനത്തിന് തീ പിടിച്ചു, അത്ഭുതകരമായി രക്ഷപ്പെട്ടത് 300ലധികം യാത്രക്കാർ

plane

ടോക്കിയോ: ജപ്പാൻ എയർലെെൻസിന്റെ പാസഞ്ചർ വിമാനത്തിന് തീപിടിച്ചതായി റിപ്പോർട്ട്. വിമാനം റൺവേയിൽ ഇറങ്ങിയതിന് പിന്നാലെയാണ് തീപിടിച്ചത്. കോസ്റ്റ്‌ഗാർഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ടോക്കിയോയിലെ ഹോക്കൈഡോയിലെ ഷിൻ-ചിറ്റോസ് വിമാനത്താവളത്തിലാണ് സംഭവം. ജെ എ എൽ 516 വിമാനമാണ് അപകടത്തിൽപ്പെട്ടത്. എയര്‍ബസ് എ350 ശ്രേണിയില്‍പ്പെട്ട വിമാനമാണിത്.

വിമാനത്തിൽ 300ലധികം യാത്രക്കാർ ഉണ്ടായിരുന്നതായാണ് സൂചന. തീപിടിച്ച വിമാനം മുന്നോട്ടുനീങ്ങുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. അഗ്നിശമനസേന തീ നിയന്ത്രിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. റണ്‍വേയില്‍ ഒന്നിലേറെ സ്ഥലത്ത് തീപ്പിടിത്തമുണ്ടായതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. രക്ഷാപ്രവ‌ർത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.

ഭൂചലമുണ്ടായ മേഖലകളിലേക്ക് സഹായമെത്തിക്കാൻ പോയ കോസ്റ്റ്‌ഗാർഡ് വിമാനവുമായാണ് കൂട്ടിയിടിച്ചത്. ഈ വിമാനത്തിലെ ഒരാളെയാണ് രക്ഷപ്പെടുത്തിയത്. ബാക്കിയുള്ള അഞ്ച് പേരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, PLANE, AIRLINES, JAPAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.