അബുദാബി: പുതുവത്സരത്തിന്റെ ഭാഗമായി നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 44 കോടി രൂപ സ്വന്തമാക്കി പ്രവാസി ഇന്ത്യാക്കാരൻ. യുഎയിലെ അൽ ഐനിലെ ടാക്സി ഡ്രൈവറായ മുനവർ ഫൈറൂസിനാണ് ഈ ഭാഗ്യം ലഭിച്ചത്. ഡിസംബർ 31ന് നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ജാക്ക്പോട്ട് വിജയിയായി ഫൈറൂസ് മാറിയത്. ബിഗ്ടിക്കറ്റിന്റെ 259-ാമത്തെ നറുക്കെടുപ്പാണ് കഴിഞ്ഞ മാസം നടന്നത്.
കഴിഞ്ഞ അഞ്ച് വർഷങ്ങളായി എല്ലാ മാസവും ഫൈറൂസ് ടിക്കറ്റ് എടുക്കാറുണ്ട്. ഇത്തവത്തെ ബിഗ് ടിക്കറ്റ് വിജയി താനാണെന്ന് അറിഞ്ഞപ്പോൾ അതിശയമായി തോന്നിയെന്ന് ഫൈറൂസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭാഗ്യശാലിയായത് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും 30 പേരുടെ കൈയിൽ നിന്നും പണം പിരിച്ചാണ് ടിക്കറ്റ് വാങ്ങിയതെന്നും ഫൈറൂസ് പറഞ്ഞു.
ഫൈറൂസിനെ കൂടാതെ പാലസ്തീൻ, ലെബനീസ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുളള പത്തോളം പേർക്കും 22 കോടിയോളം രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. അതേ ദിവസം തന്നെ ഇന്ത്യക്കാരനായ സുദേഷ് കുമാർ കുമാരേശ്വനെ ഫോർത്ത് വീക്കിലി ഇ ഡ്രോ വിന്നറായി തിരഞ്ഞെടുത്തു. എകദേശം രണ്ട് കോടിയോളം രൂപയാണ് സുദേഷിന് ലഭിച്ചത്. എത്തിഹാദ് എയർവെയ്സിൽ എഞ്ചിനിയറായ ഇയാൾ അബുദാബിയിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |