SignIn
Kerala Kaumudi Online
Sunday, 06 October 2024 4.42 PM IST

നേമം പുഷ്പരാജിന്റെ രണ്ടാം യാമം; ഗൗതം കൃഷ്ണയും ധ്രുവനും നായകൻമാർ

Increase Font Size Decrease Font Size Print Page

ss

നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രത്തിൽ ഗൗതം കൃഷ്ണയും ധ്രുവനും നായകൻമാർ.

കലാപരമായി മികച്ചു നിന്ന ഗൗരീശങ്കരം, ബനാറസ്, കുക്കിലിയാർ എന്നീ ചിത്രങ്ങൾക്കുശേഷം നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമത്തിന്റെ ചിത്രീകരണം ജനുവരി 21ന് മണ്ണാർക്കാട് ആരംഭിക്കും. പ്രശസ്ത കലാസംവിധായകനായ നേമം പുഷ്പരാജ് ലളിത കലാ അക്കാഡമി മുൻ ചെയർമാനുമാണ്.

യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗൗതം കൃഷ്ണയും ക്വീൻ സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ ധ്രുവനും യദു, യതി എന്നീ ഇരട്ട സഹോദരന്മാരായി എത്തുന്നു. സ്വാസികയാണ് നായിക.ഒരു സാങ്കൽപ്പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ വിശ്വാസങ്ങളെയും, പാരമ്പര്യങ്ങളെയും മുറുകെ പിടിക്കുന്ന ഒരു യാഥാസ്ഥിതിക കുടുംബത്തെ കേന്ദ്രീകരിച്ച് അതിശക്തമായ പ്രമേയമാണ് ചിത്രത്തിന്റേത്.
ഒരാൾ പാരമ്പര്യങ്ങളെയും, വിശ്വാസങ്ങളെയും മുറുകെ പിടിക്കുമ്പോൾ മറ്റേയാൾ യാഥാർത്യങ്ങളിലേക്കിറങ്ങി, കാലത്തിനൊത്ത മാറ്റങ്ങളെ ഉൾകൊണ്ട് സാമൂഹ്യ പ്രതിബദ്ധതയോടെ സമൂഹത്തിന്റെ ഭാഗമാകുന്നു. ഇവരുടെ മാതാപിതാക്കളായ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ,സാവിത്രി എന്നീ കഥാപാത്രങ്ങളെ ജോയ് മാത്യുവും രേഖയും അവതരിപ്പിക്കുന്നു.രാജസേനൻ, സുധീർ കരമന, നന്ദു,, ഷാജു ശീധർ, രമ്യ സുരേഷ്, ദിവ്യശ്രീ, അംബിക മോഹൻ, ഹിമാശങ്കരി, രശ്മി സജയൻ എന്നിവരാണ് മറ്റ് താരങ്ങൾ.
ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ ഗോപാൽ ആർ. തിരക്കഥ രചിച്ച് നിർമ്മിക്കുന്ന ചിത്രത്തിന് അഴകപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്നു.മോഹൻ സിതാരയുടേതാണ് സംഗീതം.എഡിറ്റിംഗ് വിശാൽ .വി.എസ്,
കലാസംവിധാനം ത്യാഗു , മേക്കപ്പ് പട്ടണം റഷീദ് , വസ്ത്രാലങ്കാരം ഇന്ദ്രൻസ് ജയൻ.
ചീഫ് അസോസിയേറ്ര് ഡയറക്ടർ ഷിബു ഗംഗാധരൻ, പ്രൊജക്ട് ഡിസൈൻ
ഏ.ആർ.കണ്ണൻ. പ്രൊഡക്ഷൻ കൺട്രോളർ പ്രതാപൻ കല്ലിയൂർ.പി.ആർ. ഒ വാഴൂർ ജോസ്.







അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.