ചെന്നൈയിൽ ഞാൻ താമസിച്ചിരുന്ന പഴയ വീടിന് എതിർവശത്ത് ഒരു കോളനിയുണ്ടായിരുന്നു. കേരളത്തിൽ നിന്ന് വന്ന യുവ പിന്നണി ഗായകരൊക്കെ ആ കോളനിയിലാണ് താമസിച്ചിരുന്നത്. ഞാനവിടെ ചെല്ലുമ്പോഴൊക്കെ യേശുവണ്ണൻ സിനിമയിൽ പാടിയ പാട്ട് എനിക്കായി പാടിത്തരും. ഞാനന്ന് സിനിമയിൽ വന്നുകഴിഞ്ഞു. യേശുവണ്ണൻ സിനിമയിൽ അത്ര സജീവമായിട്ടുമില്ല. അന്ന് കേട്ട ആ ശബ്ദം ഇന്നും കേൾക്കുന്നു. യേശുവണ്ണാ... ഹാറ്റ്സ് ഓഫ്. ഞാൻ സിനിമയിൽ പാടിയതിന് പിന്നിലെ മുഖ്യകാരണക്കാരിലൊരാളാണ് യേശുവണ്ണൻ. നന്നായി പാടുന്നുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ആ ധൈര്യത്തിൽ കുറെ സിനിമകളിൽ ഞാൻ പാടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |