SignIn
Kerala Kaumudi Online
Saturday, 27 July 2024 1.50 PM IST

ലോകശക്തിയായി വളർന്ന് ഇന്ത്യ, സൈനിക കരുത്തിൽ ആദ്യ അഞ്ചിൽ; ഒന്നാമൻ അമേരിക്ക തന്നെ, പട്ടികയിൽ പാകിസ്ഥാനും

indian-military

ന്യൂഡൽഹി: ലോകത്തിലെ പല ശക്തമായ രാജ്യങ്ങളും നിലവിൽ യുദ്ധമുഖത്താണ്. റഷ്യ- യുക്രെയിൻ യുദ്ധം, ഇസ്രയേൽ- ഹമാസ് യുദ്ധം എന്നിവ തുടരുകയാണ്. ഓരോ രാജ്യങ്ങളുടെ സൈനിക ശക്തിയും സാമ്പത്തിക, ആണവ ശക്തിയുമാണ് യുദ്ധസമയങ്ങളിൽ വെളിവാകുന്നത്. ഇതിനിടെ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് ഗ്ളോബൽ ഫയർപവർ എന്ന വെബ്‌സൈറ്റ്. ആഗോള പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്ന വെബ്‌സൈറ്റാണിത്.

പട്ടികയിൽ ഏറ്റവും മുന്നിലുള്ളത് യുഎസാണ്. റഷ്യൻ, ചൈന എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. സൈനിക ശക്തിയിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. ദക്ഷിണ കൊറിയ, യുകെ, ജപ്പാൻ, തുർക്കിയെ, പാകിസ്ഥാൻ, ഇറ്റലി എന്നിവരാണ് ആദ്യ പത്തിലുൾപ്പെടുന്ന മറ്റ് രാജ്യങ്ങൾ.

145 രാജ്യങ്ങളെ വിശകലനം ചെയ്താണ് ഗ്ളോബൽ ഫയർപവർ പട്ടിക തയ്യാറാക്കിയത്. ട്രൂപ്പുകളുടെ എണ്ണം, സൈനിക സാമഗ്രികൾ, സാമ്പത്തിക ദദ്രത, ഭൂമിശാസ്ത്രപരമായ സ്ഥാനം, വിഭവങ്ങളുടെ ലഭ്യത തുടങ്ങിയവ മാനദണ്ഡങ്ങളാക്കിയാണ് രാജ്യങ്ങളെ വിശകലനം ചെയ്തത്.

ലോകത്തിലെ ഏറ്റവും കുറവ് സൈനിക ശക്തിയുള്ള രാജ്യങ്ങളിൽ ഒന്നാമത് ഭൂട്ടാനാണ്. മോൽഡോവ, സറിനേം, സൊമാലിയ, ബെനിൻ, ലൈബീരിയ, ബെലിസ്, സീറ ലിയോൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ളിക്, ഐസ്‌ലാൻഡ് എന്നിവയാണ് പട്ടികയിലുള്ള മറ്റ് രാജ്യങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI, INDIA, MILITARY POWER, MILITARY STRENTH, GLOBAL FIRE POWER, US, AMERICA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.