ന്യൂഡൽഹി : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം പ്രധാനമന്ത്രി സൂര്യോദയ യോജന എന്ന പദ്ധതി പ്രഖ്യാപിച്ച് നരേന്ദ്ര മോദി. രാജ്യത്തുടനീളം ഒരു കോടി വീടുകളിൽ പുരപ്പുറ സോളാർ സംവിധാനങ്ങൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അയോദ്ധ്യയിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് പദ്ധതി പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.
'ലോകത്തിലെ എല്ലാ ഭക്ത ജനങ്ങൾക്കും സൂര്യവംശിയായ ശ്രീരാമന്റെ പ്രകാശത്തിൽ നിന്നു എല്ലായ്പ്പോഴും ഉർജ്ജം ലഭിക്കുന്നു. ഇന്ന് അയോദ്ധ്യയിൽ പ്രാണ പ്രതിഷ്ഠയുടെ ശുഭ മുഹൂർത്തത്തിൽ എന്റെ ദൃഢ നിശ്ചയം കൂടുതൽ ശക്തിപ്പെട്ടു. ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും അവരുടെ വീടുകളിൽ മേൽക്കൂരയിൽ സ്വന്തമായി സോളാർ റൂഫ് ടോപ്പ് സംവിധാനം ഉണ്ടായിരിക്കണം എന്നതാണ് ആ ദൃഢനിശ്ചയം.
सूर्यवंशी भगवान श्री राम के आलोक से विश्व के सभी भक्तगण सदैव ऊर्जा प्राप्त करते हैं।
— Narendra Modi (@narendramodi) January 22, 2024
आज अयोध्या में प्राण-प्रतिष्ठा के शुभ अवसर पर मेरा ये संकल्प और प्रशस्त हुआ कि भारतवासियों के घर की छत पर उनका अपना सोलर रूफ टॉप सिस्टम हो।
अयोध्या से लौटने के बाद मैंने पहला निर्णय लिया है कि… pic.twitter.com/GAzFYP1bjV
''ഒരു കോടി വീടുകളിൽ റൂഫ് ടോപ്പ് സോളാർ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സർക്കാർ പ്രധാനമന്ത്രി സൂര്യോദയ യോജന ആരംഭിക്കുന്നു. അയോദ്ധ്യയിൽ നിന്നു മടങ്ങിയെത്തിയ ശേഷം ഞാൻ എടുത്ത ആദ്യ തീരുമാനമാണിത്.''സോളാർ റൂഫ് പാവപ്പെട്ടവരുടേയും ഇടത്തരക്കാരുടേയും വൈദ്യുതി ബിൽ കുറയ്ക്കും. മാത്രമല്ല ഊർജ മേഖലയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുകയും ചെയ്യും'- അദ്ദേഹം കുറിച്ചു.പദ്ധതി സംബന്ധിച്ചു പ്രധാനമന്ത്രി ഓഫീസിലേയും ഊർജ മന്ത്രാലയത്തിലേയും ഉദ്യോഗസ്ഥരുമായി മോദി ചർച്ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |