SignIn
Kerala Kaumudi Online
Sunday, 06 October 2024 5.00 PM IST

കളങ്കം തൊടാത്ത കർപൂരി

Increase Font Size Decrease Font Size Print Page
k

മുതിർന്ന രാഷ്ട്രീയ നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ജൻ നായക് കർപൂരി ഠാക്കൂറിന്റെ ജന്മശതാബ്ദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധാഞ്ജലി

.........................

സാമൂഹ്യനീതിക്കായി നടത്തിയ അശ്രാന്ത പരിശ്രമത്തിലൂടെ കോടിക്കണക്കിനു ജനങ്ങളുടെ ജീവിതത്തിൽ ശ്രദ്ധേയ സ്വാധീനം ചെലുത്തിയ ജൻ നായക് കർപൂരി ഠാക്കൂർജിയുടെ ജന്മശതാബ്ദിയാണ് ഇന്ന്. കർപൂരിജിയെ കാണാൻ എനിക്ക് ഒരിക്കലും അവസരം ലഭിച്ചില്ലെങ്കിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്ന കൈലാശ്പതി മിശ്രജിയിൽ നിന്ന് അദ്ദേഹത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. സമൂഹത്തിലെ ഏറ്റവും പിന്നാക്ക വിഭാഗങ്ങളിലൊന്നായ നായി സമാജത്തിൽനിന്നുള്ള വ്യക്തിയായിരുന്നു അദ്ദേഹം.

ലാളിത്യത്തിന്റെയും സാമൂഹ്യനീതിയുടെയും ഇരട്ടസ്തംഭങ്ങളെ ആധാരമാക്കിയായിരുന്നു ജൻ നായക് കർപൂരി ഠാക്കൂർ ജിയുടെ ജീവിതം. ലളിത ജീവിതശൈലിയും വിനയപ്രകൃതവും അവസാനശ്വാസംവരെ അദ്ദേഹത്തെ സാധാരണക്കാരിലൊരാളാക്കി മാറ്റി. മകളുടെ കല്യാണം ഉൾപ്പെടെ വ്യക്തിപരമായ കാര്യങ്ങൾക്ക് സ്വന്തം പണം അദ്ദേഹം എങ്ങനെ ചെലവഴിച്ചുവെന്ന് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവർ ഓർക്കുന്നു. 1988-ൽ അദ്ദേഹം അന്തരിച്ചപ്പോൾ നിരവധി നേതാക്കൾ ആദരാഞ്ജലിയർപ്പിക്കാൻ അദ്ദേഹത്തിന്റെ ഗ്രാമത്തിലെത്തി. അദ്ദേഹത്തിന്റെ വീടിന്റെ അവസ്ഥ അവരെ കണ്ണീരണിയിച്ചു. ഇത്രയും ഉന്നതനായ ഒരാളുടെ വസതി എങ്ങനെ ഇത്ര ലളിതമാകും!

1977-ൽ ബീഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റ സമയത്തെ മറ്റൊരു സംഭവവും അദ്ദേഹത്തിന്റെ ലാളിത്യം പ്രകടമാക്കുന്നു. ഡൽഹിയിലും പട്നയിലും അന്ന് ജനതാ സർക്കാറായിരുന്നു. ലോക്‌നായക് ജെ.പിയുടെ ജന്മദിനം ആഘോഷിക്കാൻ ജനതാ നേതാക്കൾ പട്നയിൽ ഒത്തുചേർന്നു. പ്രമുഖ നേതാക്കൾക്കിടയിലൂടെ ഒരു കീറിയ കുർത്ത ധരിച്ച് മുഖ്യമന്ത്രി കർപൂരി ഠാക്കൂർജി കടന്നുവന്നു. കർപൂരിജിയ്ക്ക് പുതിയ കുർത്ത വാങ്ങുന്നതിന് പണം സംഭാവന ചെയ്യാൻ ചന്ദ്രശേഖർജി തന്റെ സ്വന്തം ശൈലിയിൽ ആളുകളോട് ആവശ്യപ്പെട്ടു. പക്ഷേ, കർപൂരിജി. കർപൂരിജിയായിരുന്നു പണം സ്വീകരിച്ചെങ്കിലും അദ്ദേഹം അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി!

വിഭവങ്ങൾ ന്യായമായി വിതരണം ചെയ്യപ്പെടുന്നതും സാമൂഹിക നില പരിഗണിക്കാതെ എല്ലാവർക്കും അവസരങ്ങൾ ലഭിക്കുന്നതുമായ ഒരു സമൂഹം സൃഷ്ടിക്കാനുള്ള മഹത്തായ ശ്രമങ്ങൾകൊണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇന്ത്യൻ സമൂഹത്തെ ബാധിച്ച വ്യവസ്ഥാപരമായ അസമത്വങ്ങൾ പരിഹരിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. കോൺഗ്രസ് പാർട്ടി വളരെ പ്രബലമായിരുന്ന ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്നിട്ടും, തന്റെ ആദർശങ്ങളോടുള്ള പ്രതിബദ്ധത അദ്ദേഹം പ്രകടിപ്പിച്ചു. കോൺഗ്രസ് അതിന്റെ സ്ഥാപക തത്വങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്ന് വളരെ നേരത്തേതന്നെ ബോദ്ധ്യപ്പെട്ടതിനാൽ അദ്ദേഹം വ്യക്തമായ കോൺഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ചു.

1950-കളുടെ തുടക്കത്തിൽ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ജീവിതം ആരംഭിച്ചു. അതിനുശേഷം അദ്ദേഹം നിയമ നിർമ്മാണ സഭകളിൽ അവഗണിക്കാൻ കഴിയാത്ത ശക്തിയായി മാറി. തൊഴിലാളി വർഗത്തിന്റെയും ചെറുകിട കർഷകരുടെയും യുവാക്കളുടെയും പോരാട്ടങ്ങൾക്ക് ശക്തമായി ശബ്ദമായി മാറി. വിദ്യാഭ്യാസം അദ്ദേഹത്തിന്റെ ഹൃദയത്തോട് വളരെ അടുപ്പമുള്ള വിഷയമായിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം പാവപ്പെട്ടവരുടെ വിദ്യാഭ്യാസ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹം പ്രവർത്തിച്ചു. ചെറുപ്പത്തിൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തപ്പോൾ കണ്ട അതേ ആവേശം, അടിയന്തരാവസ്ഥയെ പല്ലും നഖവും ഉപയോഗിച്ച് ചെറുത്തുനിപ്പോൾ വീണ്ടും കാണാൻ കഴിഞ്ഞു. ജെ.പി, ഡോ. ലോഹ്യ, ചരൺസിംഗ്ജി തുടങ്ങിയ പ്രമുഖർ അദ്ദേഹത്തിന്റെ തനതു കാഴ്ചപ്പാടുകളെ ഏറെ പ്രശംസിച്ചിരുന്നു.

രാജ്യത്തിനായുള്ള ജൻ നായക് കർപ്പൂരിജിയുടെ ഒരുപക്ഷേ, ഏറ്റവും പ്രധാന സംഭാവനകളിലൊന്ന് പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിനായുള്ള ഉറച്ച പ്രവർത്തനങ്ങളാണ്. അവർക്ക് അർഹമായ പ്രാതിനിധ്യവും അവസരങ്ങളും നൽകപ്പെടുമെന്ന പ്രതീക്ഷയോടെ അദ്ദേഹം മികച്ച പ്രവർത്തനങ്ങൾ നടത്തി. ഒരു സമ്മർദത്തിനും വഴങ്ങിയില്ല. സമൂഹത്തിലെ ഏറ്റവും പിന്നാക്ക വിഭാഗത്തിൽപ്പെട്ടയാളായിരുന്ന അദ്ദേഹം പക്ഷേ, എല്ലാ ജനങ്ങൾക്കും വേണ്ടി പ്രവർത്തിച്ചു. വിദ്വേഷത്തിന്റെ ഒരു കണിക പോലുമുണ്ടായിരുന്നില്ല എന്നതാണ് അദ്ദേഹത്തെ യഥാർത്ഥത്തിൽ മഹാനാക്കുന്നത്.

കഴിഞ്ഞ പത്തു വർഷം, നമ്മുടെ സർക്കാർ കർപ്പൂരി ഠാക്കൂർജി തെളിച്ച പാതകളിലൂടെയാണ് നടന്നത്. പരിവർത്തനാത്മക ശാക്തീകരണം കൊണ്ടുവന്ന പദ്ധതികളും നയങ്ങളും ഇതു പ്രതിഫലിപ്പിക്കുന്നു. കർപ്പൂരി ഠാക്കൂർ ജിയെപ്പോലെ ചുരുക്കം ചില നേതാക്കളൊഴികെ, മറ്റുള്ളവർ സാമൂഹിക നീതിക്കു വേണ്ടിയുള്ള ആഹ്വാനം ഒരു രാഷ്ട്രീയ മുദ്രാവാക്യം മാത്രമായി ഒതുക്കിയെന്നതാണ് നമ്മുടെ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിന്റെ പിടിയിൽ നിന്നു മോചിപ്പിച്ച ഇന്ത്യയുടെ നേട്ടത്തിൽ ജന നായക് കർപ്പൂരി ഠാക്കൂർജി അഭിമാനിക്കുമായിരുന്നുവെന്ന് ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും എനിക്കു പറയാൻ കഴിയും.

ഇന്ന് ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗങ്ങളിൽ നിന്നുള്ളവർ മുദ്ര ലോൺകൊണ്ട് സംരംഭകരായി മാറുമ്പോൾ, ഠാക്കൂർജിയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് നിറവേറ്റപ്പെടുന്നു. അതുപോലെ, ഒ.ബി.സി, എസ്.സി, എസ്.ടി സംവരണം നീട്ടാനുള്ള ഭാഗ്യം ലഭിച്ചത് നമ്മുടെ സർക്കാരിനാണ്. കർപ്പൂരിജി കാണിച്ചുതന്ന പാതയിൽ പ്രവർത്തിക്കുന്ന ഒ.ബി.സി കമ്മിഷൻ (കോൺഗ്രസ് എതിർത്തു; ഖേദകരം) രൂപീകരിച്ചതിന്റെ ബഹുമതിയും ഞങ്ങൾക്കുണ്ട്. പിന്നാക്ക വിഭാഗത്തിൽപ്പെട്ട വ്യക്തിയെന്ന നിലയിൽ, ജൻനായക് കർപ്പൂരി ഠാക്കൂർജിയോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്. നിർഭാഗ്യവശാൽ 64-ാം വയസിൽ നമുക്ക് കർപ്പൂരിജിയെ നഷ്ടപ്പെട്ടു. നമ്മൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ! എന്നിട്ടും കോടിക്കണക്കിനു ജനങ്ങളുടെ ഹൃദയത്തിലും മനസിലും അദ്ദേഹം ജീവിക്കുന്നത് തന്റെ പ്രവർത്തനത്തിലൂടെയാണ്. യഥാർത്ഥ ജനനായകനായിരുന്നു,​ അദ്ദേഹം!

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MODI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.