SignIn
Kerala Kaumudi Online
Thursday, 21 May 2026 4.28 PM IST

കമലഹാസന്റെ ഗതിയാകുമോ, വിജയ് ഡിഎംകെ, എഡിഎംകെ എന്നിവയിൽ ചേർന്നിരുന്നെങ്കിൽ വിജയസാദ്ധ്യത കൂടിയേനെയെന്ന് സന്തോഷ് പണ്ഡിറ്റ്

santhosh-pandit

തമിഴ് സൂപ്പർതാരം വിജയ് കഴിഞ്ഞദിവസമാണ് രാഷ്‌ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. സ്വന്തം രാഷ്ട്രീയ പാർട്ടിയുടെ പേരും പുറത്തുവിട്ടു. 'തമിഴക വെട്രി കഴകം" എന്നാണ് പാർട്ടിയുടെ പേര്. നാല്പത്തിയൊൻപതുകാരനായ വിജയ് ആണ് പാർട്ടി പ്രസിഡന്റ്. ഏറ്റെടുത്ത സിനിമകളിലെ അഭിനയം കഴിഞ്ഞാൽ പൂർണമായും രാഷ്ട്രീയത്തിലിറങ്ങുമെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, വിജയുടെ രാഷ്ട്രീയപ്രവേശന വാർത്തയിൽ പ്രതികരിച്ച് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. വളരെ നല്ല തീരുമാനം ആണെന്നും കമലഹാസന്റെയും വിജയകാന്തിന്റെയും വിശാലിന്റെയും അവസ്ഥ വരില്ലെന്ന് പ്രതീക്ഷിക്കാമെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പണ്ഡിറ്റിന്റെ രാഷ്ടീയ നിരീക്ഷണം

തമിഴ് സൂപ്പർ താരം വിജയ് ജി സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി “ "തമിൾ വെട്രി കഴകം “ (TVK) രജിസ്റ്റർ ചെയ്തല്ലോ.. ഇനി രണ്ടു cinema കൂടി അഭിനയിച്ചു അഭിനയം പൂർണമായി നിറുത്തും എന്നും full time രാഷ്ട്രീയക്കാരൻ ആകും എന്ന് അറിയിക്കുകയും ചെയ്തു..

ഇത് വളരെ നല്ല തീരുമാനം ആണ്. അഭിനയത്തിന് ഇടയിലൂടെ രാഷ്ട്രീയം പറ്റുമെങ്കിലും fully involve ആകുവാൻ ആകും അദ്ദേഹം സിനിമ ഉപേക്ഷിക്കുന്നത്.. അത് നല്ലൊരു ചിന്തയാണ്.. I really appreciate it..

എന്നാൽ ഈ കാലഘട്ടത്തിൽ പഴയതു പോലെ സിനിമ രാഷ്ട്രീയത്തിനു തമിഴകത്ത് വലിയ സ്ഥാനമില്ലന്നു പലരും കരുതുന്നുണ്ട്.. കമൽഹാസൻ ജിയേ പോലുള്ള മെഗാ സ്റ്റാർ സ്വന്തം രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി എങ്കിലും അദ്ദേഹം അടക്കം എല്ലാവരും ഇലക്ഷനിൽ വമ്പൻ പരാജയം ഏറ്റുവാങ്ങി എന്നതാണ് സത്യം. കമൽ ഹാസൻ ജിയുടെ ഗതിയാകും ഇങ്ങേർക്കും എന്നു പലരും പറയുന്നു.

മുമ്പ് വിജയകാന്ത് ജി പാർട്ടി രൂപീകരിച്ചിട്ട് ഉദ്ദേശ ലക്ഷ്യം വരിച്ചില്ല. വിശാൽ ജി ഇലക്ഷനിൽ ജയിച്ചില്ല. രജനികാന്ത് ജി രാഷ്ട്രീയത്തിൽ പയറ്റാനുള്ള തീരുമാനം എടുത്തെങ്കിലും പിന്നീട് ഉപേക്ഷിച്ച്.

പക്ഷേ ഇത്രയും ഫാൻസ് ഉള്ള വിജയ് ജി അത്തരം അവസ്ഥയിൽ വരില്ല എന്ന് ചിന്തിക്കാം.. MGR ജി , ജയലളിത ജി പോലെ തിളങ്ങും എന്നും ചിലപ്പോൾ തമിഴ്‌നാട് മുഖ്യമന്ത്രി ഒക്കെ ആകും എന്ന് കരുതാം.. യഥാർഥത്തിൽ DMK, AIDMK പോലുള്ള പ്രധാന പാർട്ടിയിൽ ചേർന്നിരുന്നു എങ്കിൽ വിജയ സാധ്യത ഈ പറഞ്ഞ എല്ലാ നടന്മാർക്കും കൂടുതൽ ഉണ്ടാകുമായിരുന്നു. പക്ഷേ എല്ലാവരും സ്വന്തം പാർട്ടി രൂപീകരിച്ച്..

വിജയ് ജിയുടെ രാഷ്ട്രീയ പ്രവേശം അദ്ദേഹത്തിന്റെ അച്ഛൻ, ഭാര്യ, മക്കൾ എത്രമാത്രം അംഗീകരിക്കും എന്നു തോന്നുന്നില്ല. എങ്കിലും സ്വന്തം മനസാക്ഷിക്ക് അനുസരിച്ച് അദ്ദേഹം പ്രവർത്തിക്കട്ടെ.. വിജയിക്കട്ടെ..

All the best dear

(വാൽ കഷ്ണം...പരിപാടിയിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരുത്താൻ കമ്മറ്റിക്കാർക്ക് അധികാരമുണ്ടായിരിക്കുന്നതാണ് .)

By Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ..)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SANTHOSH PANDIT, FACEBOOK POST, ACTOR VIJAY, POLITICS ENTRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA