SignIn
Kerala Kaumudi Online
Saturday, 27 July 2024 9.43 AM IST

പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവച്ചു, രാഷ്ട്രപതിക്ക് രാജിക്കത്ത് സമർപ്പിച്ചു

governor

ചണ്ഡീഗഢ്: പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് അദ്ദേഹം കത്തയക്കുകയായിരുന്നു. ചണ്ഡീഗഢ് അഡ്മിനിസ്ട്രേറ്റർ പദവികളിൽ നിന്നും അദ്ദേഹം രാജിവച്ചു.

മുഖ്യമന്ത്രി ഭഗവന്ത് മാൻ നയിക്കുന്ന സംസ്ഥാന സർക്കാരുമായി നിരന്തര കലഹത്തിൽ ഏർപ്പെടുന്നതിനിടെയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഭിന്നാഭിപ്രായമുള്ള നിരവധി ബില്ലുകളിൽ ഗവർണർ ഒപ്പുവച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട തർക്കം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. മുൻപ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന ബൻവാരിലാൽ പുരോഹിത് മൂന്ന് തവണ നാഗ്പൂരിൽ നിന്ന് മത്സരിച്ച് പാർലമെന്റിൽ എത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RESIGHN, PUNJAB
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.