SignIn
Kerala Kaumudi Online
Saturday, 27 July 2024 7.57 AM IST

പള്ളിപ്പെരുന്നാളിനുപ്പോയ കുടുംബത്തിന്റെ വീട് കുത്തിത്തുറന്ന് മോഷണം; കവർന്നത് 20 പവന്റെ സ്വർണം

house

ഇടുക്കി: കരിങ്കുന്നം നെടിയശാല പള്ളിപ്പെരുന്നാൾ കാണാൻ പോയ കുടുംബത്തിന്റെ വീട് കുത്തിത്തുറന്ന് മോഷണം. റിട്ട. കോളേജ് അദ്ധ്യാപകനായ മൂലശ്ശേരിയിൽ എംടി ജോണിന്റെ വീട്ടിൽ നിന്നും 20 പവൻ സ്വർണമാണ് മോഷണം പോയത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.

പളളിപ്പെരുന്നാളിനോടനുബന്ധിച്ച് പദപ്രദക്ഷണത്തിൽ പങ്കെടുക്കാനായി ജോണും ഭാര്യ ഫിലോമിനയും സഹോദരി ആലീസും പോയ സമയം നോക്കിയാണ് പ്രതികൾ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്. ജോണും കുടുംബവും പളളിയിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് വിവരമറിയുന്നത്.തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു. കരിങ്കുന്നം സി ഐ കെആർ മോഹൻ ദാസിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THEFT, IDUKKI, FAMILY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.