തിരുവനന്തപുരം: ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കും ഭൂനികുതി നിർദേശിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഫ്ലാറ്റ് നിൽക്കുന്ന ഭൂമിയിലെ വിഭജിക്കപ്പെടാത്ത അവകാശത്തിനും നികുതി അടയ്ക്കണമെന്നാണ് മന്ത്രിയുടെ നിർദേശം.
ഭൂമിയുടെ ന്യായവില കൂട്ടുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഭൂമിയുടെ ഉപയോഗം അനുസരിച്ച് ന്യായവില കൂട്ടാനാണ് തീരുമാനം. ഇതനുസരിച്ച് ഭൂനികുതിയും വർദ്ധിപ്പിക്കും. 2010ലാണ് അവസാനമായി ഭൂമിയുടെ ന്യായവില നിശ്ചയിച്ചത്. തുടർന്ന് ഇത് നിശ്ചിത ശതമാനം കൂട്ടിയിരുന്നു. ന്യായവില കുറ്റമറ്റ രീതിയിൽ പരിഷ്കരിക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം.
ജനജീവിതത്തെ വലിയ രീതിയിൽ ബാധിക്കുന്ന പ്രഖ്യാപനങ്ങൾ
വസ്തു സംബന്ധമായ കേസുകൾക്കും ഫീസ് വർദ്ധിപ്പിച്ചു
പ്ലിന്ത് ഏരിയയുടെ അടിസ്ഥാനത്തിൽ കെട്ടിടത്തിന്റെ മൂല്യം കണക്കാക്കി നികുതി നിശ്ചയിക്കും
ക്ഷേമ പെൻഷൻ കൂട്ടിയില്ല
മദ്യം ലിറ്ററിന് പത്ത് രൂപ കൂടും
വൈദ്യുതി യൂണിറ്റിന് 15 പൈസ കൂടും. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരുടെ തീരുവ കൂട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |