കോട്ടക്കൽ: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ കോട്ടക്കൽ മണ്ഡലം സമിതി ചങ്കുവെട്ടിയിൽ ടാലൻറ് ഹണ്ട് മത്സര പരിപാടി സമാപിച്ചു.
'യുവത്വം നിർവചിക്കപ്പെടുന്നു' എന്ന പ്രമേയത്തിൽ 10, 11 തിയ്യതികളിലായി മലപ്പുറത്ത് വച്ച് സംഘടിപ്പിക്കുന്ന കേരള യൂത്ത് കോൺഫറൻസിന്റെ ഭാഗമായാണ് ടാലൻറ് ഹണ്ട് സംഘടിപ്പിച്ചത്.പ്രത്യേകം സജ്ജമാക്കിയ വേദിയിൽ തിരഞ്ഞെടുക്കപ്പെട്ട അബ്ദുൽ ജലീൽ പട്ടർനടക്കാവ്, ഷുക്കൂർ അൻസാരി, വി.ടി. മുഹമ്മദ് കോയ, ഫായിസ് കരുമ്പിൽ, പി.കെ.ആഷിഖ് സിയാൻ, ഫാഹിം കോട്ടക്കൽ എന്നിവർ ഒരേ സമയം മത്സരാർത്ഥികളായി പങ്കെടുത്തു.സംസ്ഥാന സമിതി അംഗങ്ങളായ അബ്ദുറഹ്മാൻ ചുങ്കത്തറ, ഷദീദ് ഹസ്സൻ തിരൂരങ്ങാടി എന്നിവർ പരിപാടി നിയന്ത്രിച്ചു. ചോദ്യങ്ങളോട് പ്രതികരിക്കാൻ ബസ്സർ സംവിധാനം ഒരുക്കിയിരുന്നു.കാണികൾക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകി. വിജയികൾക്ക് തത്സമയം സമ്മാനങ്ങൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |