തൃശൂർ: പോസ്റ്റ് ഓഫീസ് ആർ.ഡി ലഘു സമ്പാദ്യ പദ്ധതിയിൽ അംഗീകൃത ഏജന്റുമാർ മുഖേനയോ നിക്ഷേപകർ നേരിട്ടോ നിക്ഷേപം നടത്തണമെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഏജന്റിന്റെ കൈവശം തുക ഏൽപ്പിക്കുമ്പോൾ ഇൻവെസ്റ്റേഴ്സ് കാർഡിൽ ഏജന്റിന്റെ കൈയ്യൊപ്പ് വാങ്ങണം. എന്നാൽ നിക്ഷേപം നൽകിയ തുക പോസ്റ്റ് ഓഫീസിൽ അടച്ചതിനുള്ള ആധികാരികമായ രേഖ പോസ്റ്റ് മാസ്റ്റർ ഒപ്പിട്ട് സീൽ വച്ച് നൽകുന്ന പാസ്ബുക്ക് മാത്രമാണ്. അതിനാൽ എല്ലാ മാസവും തുക നൽകുന്നതിന് മുമ്പ് പാസ്ബുക്കിൽ യഥാസമയം രേഖപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ടെന്ന് നിക്ഷേപകർ പരിശോധിച്ച് ഉറപ്പാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |