SignIn
Kerala Kaumudi Online
Saturday, 27 July 2024 8.25 AM IST

ഓപ്പറേഷൻ  തിയേറ്ററിനുള്ളിൽ  പ്രീ  വെഡിംഗ്  ഫോട്ടോഷൂട്ട്; വീഡിയോ വെെറലായതിന് പിന്നാലെ ഡോക്ടറിന്റെ പണിപോയി

karnataka

ബംഗളൂരു: ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് നടത്തിയ യുവ ഡോക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കർണാടകയിലെ ചിത്രദുർഗയിലുള്ള സർക്കാർ ആശുപത്രിയിൽ താത്ക്കാലിക ജോലിയിലുള്ള ഡോക്ടർ അഭിഷേകിനെതിരെയാണ് നടപടി സ്വീകരിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയായിരുന്നു ക‌ർണാടക സർക്കാരിന്റെ നടപടി.

പുറത്തുവന്ന വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് ആശുപത്രിയിലെ തിയേറ്ററിനുള്ളിലാണ്. ഡോക്ടറും പ്രതിശ്രുത വധുവും ചേർന്ന് രോഗിക്ക് ശസ്ത്രക്രിയ നടത്തുന്നതാണ് വീഡിയോയിൽ ഉള്ളത്. മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തുന്നതായും അവസാനം രോഗി ഉൾപ്പെടെയുള്ളവർ ചിരിക്കുന്നതും വീഡിയോയിൽ ഉണ്ട്. മെഡിക്കൽ തീമിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് വീഡിയോ.

സോഷ്യൽ മീഡിയയിൽ വീഡിയോയ്ക്ക് നേരെ വ്യാപക വിമശനം ഉയർന്നിരുന്നു. തുടർന്ന് കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു ഡോക്ടർ അഭിഷേകിനെ പിരിച്ചുവിടാൻ ഉത്തരവിടുകയായിരുന്നു. സർക്കാർ ആശുപത്രികൾ പൊതുജനങ്ങളെ സേവിക്കുന്നതിന് വേണ്ടിയുള്ളതാണെന്നും വ്യക്തിപരമായ ഇടപഴകലുകൾക്കല്ലെന്നും മന്ത്രി തന്റെ എക്സ് പേജിൽ കുറിച്ചു. സർക്കാർ ആശുപത്രികൾക്ക് സർക്കാർ നൽകുന്ന സൗകര്യങ്ങൾ സാധാരണക്കാരുടെ ആരോഗ്യസംരക്ഷണത്തിനാണെന്ന് മനസിലാക്കി പ്രവ‌ർത്തിക്കണമെന്നും ഇത്തരം നടപടികൾ ഇനി ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും മന്ത്രി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, KARNATAKA, VIRALVIDEO, GOES VIRAL, DOCTOR, PRE-WEDDING, PHOTOSHOOT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.