ഭൂതകാലം എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഭ്രമയുഗം. പ്രഖ്യാപനം മുതൽ ആരാധകരെ ആകാംക്ഷയിൽ നിറുത്തിയ ചിത്രമാണിത്. ചിത്രത്തിനമ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മമ്മൂട്ടിയുടെ ലുക്കും ചർച്ചയായിരുന്നു. ഇപ്പോഴിതാ ആകാംക്ഷ ഇരട്ടിയാക്കി ഭ്രമയുഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചിരിക്കുന്ന ട്രെയിലറാണ് പുറത്തിറങ്ങിയത്.
അബുദാബി അൽ വഹ്ദ മാളിൽ നടന്ന ചടങ്ങിൽ മമ്മൂട്ടിയാണ് ട്രെയിലർ ലോഞ്ച് നിർവഹിച്ചത്. 2.38 മിനുട്ടാണ് ട്രെയിലറിന്റെ ദൈർഘ്യം. മമ്മൂട്ടിക്കൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ ആചാരി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ഫെബ്രുവരി 15ന് ചിത്രം തിയേറ്ററുകളിൽ എത്തും. രേവതി, ഷെയ്ൻ നിഗം എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭൂതകാലം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. അതു കൊണ്ടുതന്നെ ഭ്രമയുഗത്തിനായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |