പ്രേമലു നേടുന്ന വിജയത്തിനു പിന്നാലെ പുതിയ ചിത്രം പ്രഖ്യാപിച്ച് ഭാവന സ്റ്റുഡിയോസ് . കരാട്ടെ ചന്ദ്രൻ എന്നു പേരിട്ട ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ . മഹേഷിന്റെ പ്രതികാരം മുതൽ ദിലീഷ് പോത്തന്റെ കോ-ഡയറക്ടർ ആയി പ്രവർത്തിച്ച റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.എസ് .ഹരീഷും വിനോയ് തോമസും ചേർന്ന് തിരക്കഥയെഴുതുന്ന ചിത്രത്തിൽ ടൈറ്റിൽ വേഷത്തിൽ ഫഹദ് എത്തുന്നു.
ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഗിരീഷ് എ. ഡി സംവിധാനം ചെയ്ത പ്രേമലു മികച്ച പ്രേക്ഷകാഭിപ്രായവുമായി ബോക്സോഫീസിൽ മുന്നേറുന്നു. പ്രധാനവേഷങ്ങളിൽ എത്തിയത് നസ്ലിനും മമിത ബൈജുവും ആയിരുന്നു. എന്നും മികച്ച ചിത്രങ്ങൾ മാത്രം പ്രേക്ഷകർക്ക് നൽകിയ ഭാവനാ സ്റ്റുഡിയോസ് 'കരാട്ടെ ചന്ദ്ര'നിലൂടെയും ആ മേന്മ നിലനിറുത്തുമെന്നാണ് പ്രേക്ഷകരുടെ വിശ്വാസം.പി.ആർ. ഒ: ആതിര ദിൽജിത്ത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |