തിരുവനന്തപുരം: വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) - തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 591/2023) തസ്തികയിലേക്ക് അഭിമുഖം നടത്താൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും
തിരുവനന്തപുരം, എറണാകുളം, കാസർകോട് ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി അറ്റൻഡർ (കാറ്റഗറി നമ്പർ 414/2022),ആലപ്പുഴ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 - നാലാം എൻ.സി.എ പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 119/2023) തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (മലയാളം മീഡയം) - തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 264/2023), കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) - ഒന്നാം എൻ.സി.എ ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 211/2023), ആലപ്പുഴ ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ആയുർവേദ തെറാപ്പിസ്റ്റ് (കാറ്റഗറി നമ്പർ 194/2023), വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ സാർജന്റ് (പാർട്ട് 1, 2) (നേരിട്ടുള്ള നിയമനം, തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 716/2022, 717/2022), കേരള കേരകർഷക സഹകരണ ഫെഡറേഷനിൽ (കേരഫെഡ്) അസിസ്റ്റന്റ് മാനേജർ (എക്സ്റ്റൻഷൻ ആൻഡ് പ്രൊക്യുർമെന്റ്) (കാറ്റഗറി നമ്പർ 183/2023), ടൂറിസം വകുപ്പിൽ ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 104/2022), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (പട്ടികജാതി/പട്ടികവർഗ്ഗം) (ഡ്രാഫ്ട്സ്മാൻ -സിവിൽ) (കാറ്റഗറി നമ്പർ 507/2022) തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |