ചെന്നൈ: സർക്കാർ ജോലി വാഗ്ദാംചെയ്ത് കോഴ വാങ്ങിയ കേസിൽ ഇ.ഡിയുടെ അറസ്റ്റിയി ജയിലിൽ കഴിയുന്ന തമിഴ്നാട് വകുപ്പില്ലാ മന്ത്രി സെന്തിൽ ബാലാജി രാജിവച്ചു. കേസുമായി ബന്ധപ്പെട്ട് ബാലാജി മദ്രാസ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സമർപ്പിച്ച ജാമ്യാപേക്ഷകൾ തള്ളിയിരുന്നു.
കഴിഞ്ഞ ജൂൺ 13നായിരുന്നു അറസ്റ്റ്. സ്റ്റാലിൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു ബാലാജി. ജയിലിലായ ശേഷം വകുപ്പില്ലാ മന്ത്രിയായി തുടരാൻ മുഖ്യമന്ത്രി സ്റ്റാലിൻ അനുവദിക്കുകയായിരുന്നു. 2013-14ൽ മന്ത്രിയായിരിക്കെ വിവിധ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്തേ കോഴ വാങ്ങിയെന്നാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |