SignIn
Kerala Kaumudi Online
Saturday, 27 July 2024 9.19 AM IST

ശിവഗിരിയിൽ മഹാ ഗുരുപൂജ

siva

ശിവഗിരി : ശിവഗിരി മഠത്തിൽ ഇന്ന് എറണാകുളം പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രത്തിന്റെ പേരിൽ മഹാ ഗുരുപൂജ നടക്കും.

ശ്രീനാരായണ ഗുരുദേവനാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠാകർമ്മം നിർവഹിച്ചത്. പ്രതിഷ്ഠാനന്തരം ശ്രീകോവിലിന് പുറത്തിറങ്ങി ഗുരുദേവൻ അവിടെ കൂടിയിരുന്ന ഭക്തരോടായി ഈ ക്ഷേത്രത്തിന് ചുറ്റും വിദ്യാലയങ്ങൾ ഉണ്ടാവണമെന്നു പറഞ്ഞു. ഇന്ന് ക്ഷേത്രത്തിനു ചുറ്റും വിദ്യാലയങ്ങളായി. കുഞ്ഞുങ്ങൾക്കുള്ള പ്ലേ ക്ലാസ് മുതൽ ലോ കോളേജ് വരെ ഇവിടെയുണ്ട്. എസ്.എൻ.ഡി.പി. യോഗം ശാഖയുടെ കീഴിലാണ് ക്ഷേത്രവും വിദ്യാഭ്യാസ സ്ഥാപനങ്ങളും.

നാളെ പള്ളുരുത്തി ഭവാനീശ്വര ക്ഷേത്രത്തിൽ നിന്നും മഹാഗുരുപൂജയുണ്ട്. ഗുരുദേവനാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠാ കർമ്മം നിർവ്വഹിച്ചത്. ഗുരുദേവന്റെ അനുഗ്രഹത്താൽ ഇവിടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഗുരുദേവ ചൈതന്യം നിലകൊള്ളുന്ന ഈ രണ്ട് ക്ഷേത്രങ്ങളിലും നൂറുകണക്കിന് ഭക്തരാണ് ദർശനത്തിനായി നിത്യേന വന്നു പോകുന്നത്. ശിവഗിരിയിലെ മഹാ ഗുരുപൂജയ്ക്കായി ഒട്ടേറെ ക്ഷേത്രങ്ങളും സംഘടനകളും ബന്ധപ്പെട്ടു വരുന്നു. വിവരങ്ങൾക്ക് : 9400066230

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVAGIRI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.