□കുമാരനാശാന് ദേഹവിയോഗ ശതാബ്ദി ആചരണം നാളെ
ശിവഗിരി: കുമാരനാശാൻ ദേഹവിയോഗത്തിന്റെ ശതാബ്ദിയുടെ ഭാഗമായി നാളെ ശിവഗിരിയിൽ സ്മൃതി പ്രഭാഷണം, പഠനക്ലാസ്, കവിതാ പാരായണം തുടങ്ങിയവ നടക്കും. ദൈവദശകം ശതാബ്ദി സ്മാരക ഹാളിൽ രാവിലെ 10 ന് തുടങ്ങുന്ന പരിപാടികളിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ശിവഗിരി മാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ എന്നിവർ പ്രഭാഷണട നടത്തും.
ആശാന്റെ ദേഹവിയോഗത്തെ സ്മരിച്ച് തുടർന്നും എല്ലാ മാസവും 16ന് വിശേഷാൽ പരിപാടികൾ ശിവഗിരിയിൽ സംഘടിപ്പിക്കുമെന്നും സാഹിത്യാസ്വാദകർക്കും കുമാരനാശാൻ പഠിതാക്കൾക്കും ചടങ്ങിൽ സംബന്ധിക്കാമെന്നും സ്വാമി സച്ചിദാനന്ദ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |