ന്യൂഡൽഹി: സി.ബി.എസ്.ഇ 10, 12 ക്ളാസ് പരീക്ഷകൾക്ക് ഇന്ന് തുടക്കം കുറിക്കും. രാവിലെ 10.30നാണ് പരീക്ഷകൾ തുടങ്ങുക. വിദ്യാർത്ഥികളെ 10 മണിക്ക് ശേഷം ക്ളാസിൽ പ്രവേശിപ്പിക്കില്ലെന്ന് സി.ബി.എസ്.സി അറിയിച്ചു. കർഷകസമരം നടക്കുന്ന ഡൽഹിയിൽ ഗതാഗതക്കുരുക്കിന് സാദ്ധ്യതയുള്ളതിനാൽ വിദ്യാർത്ഥികൾ നേരത്തെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്താനും നിർദ്ദേശമുണ്ട്.
ബോർഡ് പരീക്ഷകളുടെ ചോദ്യ പേപ്പർ ചോർന്നുവെന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ വഴി ചിലർ നടത്തുന്ന വ്യാജ പ്രചാരണങ്ങളിൽ വീഴരുതെന്നും സി.ബി.എസ്.ഇ അറിയിച്ചു. യഥാർത്ഥ ചോദ്യങ്ങളെന്ന പേരിൽ വിദ്യാർത്ഥികളിൽ നിന്ന് പണം തട്ടുന്ന സംഘങ്ങളും സജീവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |