പാലക്കാട്: തുടർച്ചയായ വന്യജീവി ആക്രമണം മൂലം ഭീതിയിലായ വയനാട്ടിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. പ്രശ്നപരിഹാരത്തിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണം. വന്യജീവി ആക്രമണത്തിൽ തുടച്ചയായി മനുഷ്യ ജീവൻ നഷ്ടമാകുമ്പോൾ വൈകാരിക പ്രതികരണം സ്വാഭാവികമാണ്. സ്ഥിതിഗതികൾ കൈവിട്ടു പോകാതിരിക്കാൻ സർക്കാർ ജാഗ്രത പുലർത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |