ബോളിവുഡ് താരം കാർത്തിക് ആര്യനെ കാണാൻ മുംബയ്യിലെ വീട്ടിൽ എത്തിയ കടുത്ത ആരാധകനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. 9 ദിവസം കൊണ്ട് ആയിരത്തോളം കിലോമീറ്റർ താണ്ടിയാണ് ഝാൻസിയിൽ നിന്നു മുംബയിലേക്കു ഈ ആരാധകർ എത്തിയത്. ഇത്രയും ദൂരം തന്നെ കാണാൻ ആരാധകൻ സൈക്കിളിൽ എത്തിയത് അറിഞ്ഞ്
വീടിനു പുറത്തേക്കിറങ്ങിയ കാർത്തിക് ആര്യൻ ഫോട്ടോയ്ക്കു പോസ് ചെയ്യുകയും ചെയ്തു. ആരാധകനോട് വിശേഷങ്ങൾ തിരക്കിയ താരം ഹസ്തദാനം ചെയ്യുകയും തന്നെ കാണാൻ എത്തിയതിന് നന്ദി അറിയിക്കുകയും ചെയ്തു. അതേസമയം ചന്തു ചാമ്പ്യൻ എന്ന ചിത്രത്തിന്റെ ജോലിയിലാണ് കാർത്തിക് ആര്യൻ ഇപ്പോൾ. ചിത്രത്തിനായി ഒരുവർഷത്തോളമായി താൻ പഞ്ചസാര ഒഴിവാക്കിയെന്ന് താരം അടുത്തിടെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |