കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന ജൂനിയർ എൻടിആർ ചിത്രം ദേവര ഒക്ടോബർ 10ന് റിലീസ് ചെയ്യും. മാസ് ലുക്കിൽ ജൂനിയർ എൻ ടി ആർ പ്രത്യക്ഷപ്പെടുന്ന പോസ്റ്ററിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. രണ്ടു ഭാഗങ്ങളായാണ് ദേവര ഒരുങ്ങുന്നത്.കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം ജാൻവി കപൂറാണ് നായിക. ബോളിവുഡ് താരം സെയ്ഫ് അലി ഖാനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ജാൻവി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് ദേവര.പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈൻ ടോം ചാക്കോ, നരേൻ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്.
യുവസുധ ആർട്സും എൻടിആർ ആർട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാൺ റാം ആണ് അവതരിപ്പിക്കുന്നത്.
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങും. സംഗീത സംവിധാനം അനിരുദ്ധ്, ഛായാഗ്രഹണം രത്നവേലു , പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൾ , എഡിറ്റർ ശ്രീകർ പ്രസാദ്. പി. ആർ. ഒ ആതിര ദിൽജിത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |