SignIn
Kerala Kaumudi Online
Saturday, 27 July 2024 5.06 AM IST

ആനന്ദ് ശ്രീബാല കൊച്ചിയിൽ , ആശ ശരത്തിന് പകരം സംഗീത

vf

അർജുൻ അശോകൻ നായകനായി നവാഗതനായ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ആനന്ദ് ശ്രീബാല എന്ന ചിത്രത്തിലെ ആശ ശരത്തിന് പകരം സംഗീത. ഉർവശിക്ക് പകരമായിരുന്നു ആശാ ശരത്തിനെ നിശ്ചയിച്ചിരുന്നത്. ഈ വേഷം അവതരിപ്പിക്കാനാണ് ഇപ്പോൾ സംഗീത എത്തിയിരിക്കുന്നത്. ഐ.വി ശശി സംവിധാനം ചെയ്ത അർത്ഥന എന്ന സിനിമയിലൂടെയാണ് പാതി മലയാളിയായ സംഗീത വെള്ളിത്തിരയിലേക്ക് എത്തുന്നത്.

ശ്രീനിവാസൻ രചനയും സംവിധാനം നിർവഹിച്ച ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ ശ്യാമള എന്ന കഥാപാത്രത്തിലൂടെയാണ് സംഗീത മലയാളികൾക്ക് പ്രിയങ്കരി ആവുന്നത്. മലയാളത്തിലും അന്യഭാഷകളിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ച സംഗീത ശ്രീനിവാസൻ നായകനായ നഗരവാരിധി നടുവിൽ ഞാൻ എന്നതിലൂടെ 2014ൽ രണ്ടാം വരവ് നടത്തി. പിന്നീട് വീണ്ടും വെള്ളിത്തിരയോട് വിട പറഞ്ഞ സംഗീത മൂന്നാം വരവ് നടത്തിയത് കുഞ്ചാക്കോ ബോബൻ ചിത്രം ചാവേറിലൂടെയാണ് ചിത്രത്തിൽ അർജുൻ അശോകന്റെ അമ്മയുടെ വേഷമാണ് അഭിനയിച്ചത്. ദേവ് മോഹനനെ നായകനാക്കി അർജ്ജുൻ രമേശ് സംവിധാനം ചെയ്യുന്ന പരാക്രമം ആണ് സംഗീതയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം.

ആനന്ദ് ശ്രീബാലയിൽ അപർണ ദാസ് ആണ് നായിക. സൈജു കുറുപ്പ്, സിദ്ദിഖ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, മനോജ്‌ കെ യു, മാളവിക മനോജ്‌ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മാളികപ്പുറം, 2018 എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിനു ശേഷം കാവ്യ ഫിലിം കമ്പനിയുടെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ പ്രിയ വേണു, നീറ്റാ പിന്റോ എന്നിവർ ചേർന്നാണ് നിർമ്മാണം.

രചന അഭിലാഷ് പിള്ള. ചന്ദ്രകാന്ത്‌ മാധവൻ ഛായാഗ്രഹണം നിർവഹിക്കുന്നു. കിരൺ ദാസാണ് എഡിറ്റർ. സംഗീതം രഞ്ജിൻ രാജ്. പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SANGEETHA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.