ലോകത്ത് ഏറ്റവും ശക്തമായ പാസപോർട്ട് ഫ്രാൻസിന്റേതെന്ന് ഹെൻലി പാസപോർട്ട് ഇൻഡക്സ്. ഫ്രാൻസുകാർക്ക് 194 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാകും. ഫ്രാൻസിന് പിന്നാലെ പട്ടികയിലുള്ളത് ജർമനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ എന്നീ രാജ്യങ്ങളാണ്. ഈ രാജ്യങ്ങളിലുള്ളവർക്കും 194 രാജ്യങ്ങളിൽ വിസയില്ലാതെ എത്താം. ഫിൻലാൻഡ്, നെതർലാൻഡ്സ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുള്ളത്. 193 രാജ്യങ്ങളിൽ ഈ രാജ്യക്കാർക്ക് വിസയില്ലാതെ സഞ്ചരിക്കാം.192 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനമുള്ള യുകെ, ലക്സംബർഗ്, അയർലൻഡ്, ഡെൻമാർക്ക്, ഓസ്ട്രിയ എന്നിവയാണ് തൊട്ടുപിന്നിൽ.
പാസപോർട്ട് ഇൻഡക്സിൽ പാകിസ്ഥാന്റെ സ്ഥാനം 106 ആണ്. ശ്രീലങ്ക 101ആം സ്ഥാനത്തും ബംഗ്ലാദേശ് 102ആം സ്ഥാനത്തും നേപ്പാൾ 103ആം സ്ഥാനത്തുമാണുള്ളത്. ഏറ്റവും ദുർബലമായ പാസപോർട്ട് അഫ്ഗാനിസ്ഥാന്റേതാണ്. അഫ്ഗാനികൾക്ക് 28 രാജ്യങ്ങളിലേക്ക് മാത്രമാണ് വിസ ഫ്രീ പ്രവേശനമുള്ളത്. സിറിയ (108), ഇറാഖ് (107), യെമൻ (105), പലസ്തീൻ (103) തുടങ്ങിയ രാജ്യങ്ങളാണ് അഫ്ഗാന് തൊട്ടുമുകളിലുള്ളത്.
കഴിഞ്ഞ 19 വർഷത്തെ ഡാറ്റ പരിശോധിച്ചാണ് ഹാൻലി ഇൻഡക്സ് തയ്യാറാക്കിയത്. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ ഡാറ്റയെ അടിസ്ഥാനമാക്കി 199 പാസപോർട്ടുകൾ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |