SignIn
Kerala Kaumudi Online
Saturday, 27 July 2024 6.13 AM IST

കിമ്മിന് പുടിന്റെ സ്നേഹസമ്മാനം

kp

മോസ്‌കോ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ സ്‌നേഹസമ്മാനം.

വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കാൻ റഷ്യൻ നിർമ്മിത ഓറസ് കാറാണ് പുടിൻ കിമ്മിന് സമ്മാനിച്ചത്. കാർ ഫെബ്രുവരി 18 ന് കിമ്മിന്റെ സഹായികൾക്ക് കൈമാറിയതായാണ് റിപ്പോർട്ട്. കിമ്മിന്റെ സഹോദരി പുടിന് നന്ദി പറഞ്ഞു. ഇരുനേതാക്കളും തമ്മിലുള്ള ആഴത്തിലുള്ള വ്യക്തിബന്ധത്തിന്റെ തെളിവാണ് ഈ സമ്മാനം. എന്നാൽ റഷ്യയിൽ നിന്ന് കാർ എങ്ങനെ കയറ്റി അയച്ചെന്നതിനെക്കുറിച്ച് കൂടുതൽ റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ല. ഉത്തരകൊറിയയ്ക്ക് ആഡംബര വസ്തുക്കൾ വിതരണം ചെയ്യുന്നത് നിരോധിക്കുന്ന യു.എൻ പ്രമേയത്തെ ഇത് ലംഘിക്കുമെന്ന് നിരീക്ഷകർ പറഞ്ഞു. യുഎൻ സുരക്ഷാ കൗൺസിൽ ഉത്തര കൊറിയയിലേക്കുള്ള കയറ്റുമതി നിരോധിച്ചിരിക്കുന്ന വസ്തുക്കളിൽ ആഡംബര കാറുകളുമുണ്ട്.

കഴിഞ്ഞ സെപ്റ്റംബറിൽ പുടിനുമായുള്ള ഉച്ചകോടിക്കായി കിം റഷ്യയിലേക്ക് പോയത് മുതൽ ഉത്തരകൊറിയയും റഷ്യയും തങ്ങളുടെ സഹകരണം ഗണ്യമായി വർധിപ്പിച്ചിരുന്നു. യുക്രെയിൻ യുദ്ധത്തിനു ശേഷം റഷ്യയും ആണവായുധ ശേഖരണത്തിലൂടെ ഉത്തര കൊറിയയും ലോകരാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ടതോടെ എല്ലാ മേഖലകളിലും പരസ്പരം സഹകരണം ശക്തമാക്കാൻ ഇരു രാജ്യങ്ങളും തീരുമാനമെടുത്തു. യുക്രെയ്‌നെതിരായ യുദ്ധത്തിൽ ഉപയോഗിക്കുന്നതിന് പീരങ്കികളും റോക്കറ്റുകളും ബാലിസ്റ്റിക് മിസൈലുകളും ഉത്തര കൊറിയ റഷ്യയ്ക്ക് നൽകിയതായി റിപ്പോർട്ടുണ്ട്. ഇക്കാര്യം റഷ്യ നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. അതേസമയം റഷ്യയിലേക്കുള്ള ആയുധ കയറ്റുമതി ആരോപണം ഉത്തര കൊറിയ നിഷേധിച്ചു.ഉത്തര കൊറിയയിലെ ഭരണപക്ഷ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം റഷ്യാ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയിരുന്നു. വിവരസാങ്കേതികവിദ്യ, മത്സ്യബന്ധനം, കായികം തുടങ്ങിയ മേഖലകളിലെ സഹകരണവുമായി ബന്ധപ്പെട്ടായിരുന്നു സന്ദർശനം. ഓട്ടോ മൊബൈൽ പ്രേമി കൂടിയാണ് കിം. ആഡംബര വിദേശ വാഹനങ്ങളുടെ ഒരു വലിയ ശേഖരം അദ്ദേഹത്തിനുണ്ടെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.